ഞാൻ ഹിന്ദുമതം സ്വീകരിച്ചു, ക്രിസ്തുമതത്തില്‍ നിന്നും മാറാനുള്ള കാരണം തുറന്നു പറഞ്ഞ് നടന്‍ ലിവിംഗ്സ്റ്റണ്‍
തെന്നിന്ത്യൻ പ്രിയ താരമാണ് ലിവിംഗ്സ്റ്റണ്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമത വിശ്വാസിയായ ലിവിംഗ്സ്റ്റണ്‍ ഹിന്ദുമതത്തിലേക്ക് മാറിയിരുന്നു. ലിവിംഗ്സ്റ്റണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ മതപരിവര്‍ത്തനത്തെക്കുറിച്ച് തുറന്നു പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
read also: സാംസങ് മൊബൈല്‍ ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? പുതിയ മുന്നറിയിപ്പ്
‘ഒരു ഘട്ടത്തില്‍ എനിക്ക് മാതം മാറണം എന്ന് തോന്നി. അത് ഒരു പൊതു സംവാദത്തില്‍ ഞാന്‍ തുറന്നു പറഞ്ഞു. അത് ഏറെ സംഘര്‍ഷങ്ങളാണ് എനിക്ക് ഉണ്ടാക്കിയത്. അതിന്റെ ഫലമായി ഞാൻ ഹിന്ദുമതം സ്വീകരിച്ചു. ഞാൻ കൃഷ്ണഭക്തനാണ്, അതുകൊണ്ടാണ് ഞാൻ ‘ഹരേ രാമ ഹരേ കൃഷ്ണ’ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്’ – ലിവിംഗ്സ്റ്റണ്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.
കണ്ണന കണ്ണേ എന്ന സണ്‍ ടിവിയിലെ സീരിയലില്‍ പ്രധാന വേഷം അവതരിപ്പിച്ച ലിവിംഗ്സ്റ്റണ്‍ കുടുംബപ്രേക്ഷകരുടെയും പ്രിയതാരമാണ്. താരത്തിന്റെ മൂത്ത മകള്‍ ജോവികയും അഭിനേതാവാണ്.