17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി’ന്: രജത ചകോരം തടവ് സംവിധായകൻ ഫാസില്‍ റസാഖിന്

Date:


28-മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി. റ്യുസുകെ ഹമഗുചി സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടി. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം ‘പ്രിസണ്‍ ഇന്‍ ദി ആന്‍ഡസി’നാണ്. ഫിലിപ്പ് കാര്‍മോണയാണ് സംവിധായകന്‍. പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അവാര്‍ഡ് സമർപ്പിച്ചു.

read also: ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 2 കുട്ടികളും: ദുരന്തം ഉണ്ടായത് മഞ്ചേരിയില്‍

‘തടവ്’ എന്ന ചിത്രമൊരുക്കിയ ഫാസില്‍ റസാക്കിനാണ് മികച്ച നവാഗത മലയാളം സംവിധായകനുള്ള രജത ചകോരം. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മലയാള ചലച്ചിത്രമായും ‘തടവ്’ മാറി. മലയാളത്തിലെ പുതുമുഖ സംവിധായകയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യം നേടി.

 ‘ആട്ടം’ എന്ന സിനിമയ്ക്ക് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം.  ആനന്ദ് ഏകര്‍ഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഉത്തം കമാത്തിക്ക്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘സണ്ടേ’യ്ക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രഈല്‍

ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രഈല്‍....