മുകേഷും ചിന്ത ജെറോമും വിവാഹിതരാകുന്നു? വാർത്ത പ്രചരിക്കുന്നതിന് പിന്നിൽ


സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മാതൃഭൂമിയുടെ വാർത്താ പോസ്റ്റർ എന്ന തരത്തിലാണ് വ്യാജൻ വാർത്ത പ്രചരിക്കുന്നത്. 2022ലും ഇതേ വ്യാജവാർത്ത പ്രചരിച്ചിരുന്നു.

read also: പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല, എസ്എഫ്ഐ പ്രതിഷേധം എവിടെ?: പരിഹസിച്ച് ഗവർണർ

വിവാഹ മംഗളാശംസകൾ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പലരും വ്യാജ വാർത്ത പങ്കുവയ്ക്കുന്നുണ്ട്. 2017-ൽ ചിന്ത തൻറെ ഫേസ്ബുക്കിൽ ഓണാശംസ നേർന്ന് കൊണ്ട് പങ്കുവച്ച ചിത്രമാണ് വ്യാജ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുവരെയും അപഹസിച്ചുകൊണ്ടുള്ള കമൻറുകളാണ് ഓരോ പോസ്റ്റുകൾക്ക് താഴെയും വരുന്നത്.