16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല, പേടി എന്താണ് എന്നെനിക്കറിയില്ല: ശാന്തി ബാലചന്ദ്രന്‍

Date:


നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രനെ മലയാളികൾ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയത്. ജീവിതത്തില്‍ ഒട്ടും പേടിയില്ലാത്ത തനിക്ക് പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നുവെന്ന് നദി തുറന്നു പറയുന്നു. മെന്റല്‍ ബ്ലോക്ക് ആയി തോന്നി എന്നാണ് ശാന്തി പറയുന്നത്. ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്.

‘ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തില്‍ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്ന് എനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അത് എങ്ങനെ ചെയ്യണം എന്നോര്‍ത്ത് ഞാനാകെ കണ്‍ഫ്യൂഷനായി പോയി. കാരണം പേടി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒട്ടും അറിയാത്ത അവസ്ഥയായിരുന്നു. ഒരു മെന്റല്‍ ബ്ലോക്ക് ആയി തോന്നി. പക്ഷേ അഭിനേതാക്കള്‍ അത് മറികടക്കണം. അത്തരം കാര്യങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

ബേസിക്കലി പേടി ഇല്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ട് എനിക്കൊരു ഹൊറര്‍ സിനിമ ചെയ്യണം എന്നുണ്ട്. അത് എനിക്ക് ചലഞ്ചായിരിക്കും. ഇമോജിനേഷന്‍ യൂസ് ചെയ്തിട്ട് വേണം പേടി കാണിക്കാന്‍. അതുകൊണ്ട് ആരെങ്കിലും എന്നെ നല്ലൊരു ഹൊറര്‍ ഫിലിമിലേക്ക് വിളിക്കണമേ എന്നാണ് ആഗ്രഹം. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ പേടിച്ചേക്കാം, എന്നാല്‍ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല. പേടി എന്ന വികാരം തീരെ ഇല്ല എന്നല്ല ഞാന്‍ പറയുന്നത്. എനിക്കാകെ പേടി തോന്നുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുമോ എന്നതാണ്’, ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related