സുരേഷ് ഗോപി സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ എല്ലാവരും ബഹുമാനിക്കുന്ന രാഷ്‌ട്രീയക്കാരന്‍ ആയേനെ: അനൂപ് മേനോൻ
കൊച്ചി : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ. താരം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപിയെന്ന് നടൻ അനൂപ് മേനോൻ.
അനൂപ് മേനോന്‍ സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച സിനിമയാണ് ഡോള്‍ഫിന്‍. ഈ ചിത്രം ചെയ്തപ്പോഴുള്ള മറക്കാനാകാത്ത അനുഭവം എന്താണെന്ന അവതാരകയുടെ ചോദ്യത്തിനുള്ള മറുപടിയായി അനൂപ് മേനോൻ പറഞ്ഞത് ഇങ്ങനെ,
READ ALSO: സൗന്ദര്യത്തിന് മാത്രമല്ല, വണ്ണം കുറയ്ക്കാനും കറ്റാര്‍ വാഴ
‘ ഡോള്‍ഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് പടം തീര്‍ക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യില്‍ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. നല്ലൊരു രാഷ്‌ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്‌ട്രീയക്കാരന്‍ ആയേനെ സുരേഷ് ഗോപി ‘ – അനൂപ് മേനോൻ പറഞ്ഞു.