അപർണയുടെ മരണത്തിനു പിന്നിൽ ഭർത്താവും അനിയത്തിയും തമ്മിലുള്ള ബന്ധം, രണ്ടുപേരെയും ഒരുമിച്ച് കണ്ടു: നടന്റെ വെളിപ്പെടുത്തൽ
മലയാളം ടെലിവിഷൻ രംഗത്ത് ഏറെ പരിചിതയായ താരമാണ് അപർണ. താരം ആത്മഹത്യാ ചെയ്തത് അടുത്തിടെയാണ്. അതിനു കാരണം ഭർത്താവാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തമിഴ് നടൻ ബയിൽവാൻ രംഗനാഥൻ.
കുടുംബത്തിലെ പ്രശ്‌നങ്ങളാണ് നടിയുടെ മരണ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. വിവാദ പ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് രംഗനാഥന്‍. അപർണയെക്കുറിച്ച് നടൻ പങ്കുവച്ചത് ഇങ്ങനെ,
read also:ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നുനൽകുന്നു! പാസ് അനുവദിക്കുക ഈ ദിവസം വരെ മാത്രം
‘അപർണ പല ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് പ്രശസ്തയായ നടി. കാണാൻ സുന്ദരിയാണ്. അവർ സഞ്ജിത്ത് എന്നൊരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അപർണയ്ക്കൊപ്പമായിരുന്നു അവിവാഹിതയായ സഹോദരിയും കഴിഞ്ഞിരുന്നത്. അപർണ ഷൂട്ടിന് പോകുമ്പോഴെല്ലാം അപർണയുടെ സഹോദരിയും ഭർത്താവും തമ്മിൽ ബന്ധപ്പെട്ടു.ഒരു ദിവസം ഷൂട്ട് കഴിഞ്ഞു വരുമ്പോൾ രണ്ടുപേരെയും ഒരുമിച്ച് കണ്ടു. അപർണ ദേഷ്യപ്പെട്ട് സഹോദരിയെ വഴക്ക് പറഞ്ഞു. ഇതോടെ അപർണയെ ഭർത്താവ് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. കൊല്ലും, കഴുത്തു ഞെരിച്ച് കൊല്ലും, നീ ഇറങ്ങിപ്പോ എന്നൊക്കെ പറഞ്ഞു. ആ വിഷമത്തിൽ ഭർത്താവ് ടോർച്ചർ ചെയ്യുന്നുവെന്ന് കത്തെഴുതി വച്ച് അപർണ ആത്മഹത്യ ചെയ്തു. ഇപ്പോൾ അപർണയുടെ ഭർത്താവ് ജയിലിൽ കമ്പി എണ്ണുകയാണ്.
തമിഴിലും ഇതുപോലെ ഒരാളുണ്ടായിരുന്നു. ആ നടന്‍ മരിച്ചു പോയി. ഞാന്‍ ഒരു ദിവസം അഭിനയിച്ചതിന്റെ പ്രതിഫലം വാങ്ങാന്‍ ഓഫീസില്‍ ചെന്നു. കതക് തുറന്നതും സംവിധായകനും നടിയുടെ അനിയത്തിയും. അവളും പിന്നീട് നടിയായി. പക്ഷെ ഞാന്‍ അയാളുടെ പേര് പറയില്ല. അദ്ദേഹം മരിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ വേറൊരു നടനെ വിവാഹം കഴിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.’- നടൻ പറഞ്ഞു.