എന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും, എനിക്ക് വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണ്: ഷിയാസ്
സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയ നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ അനുമോളെയും ചേർത്തുകൊണ്ട് നടൻ ഷിയാസ് കരീമിന്റെ പേരിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തന്നേയും അനുമോളേയും കുറിച്ചുള്ള മോശം വാര്‍ത്തകളോട് നടന് ഷിയാസ് കരീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
‘എന്റെ അനിയത്തിയാണ് അവള്. എന്റേയും അവളുടേയും ചോര ചുവന്നതാണ്. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നൊന്നുമില്ല. അവളുടെ വീട്ടില്‍ പോയി അമ്മയോടും അച്ഛനോടും ചോദിക്കാം. ഷിയാസ് കരീമിന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും. കാരണം എന്റെ വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണെന്നാണ്’ ഷിയാസ് പറഞ്ഞത്. കൂടാതെ, അവളെ ഞാന്‍ എവിടേയും കൊണ്ടു പോകും. എന്റെ കാറില്‍ എന്റെ ഉമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ള പെണ്ണ് അനുമോളാണെന്നും ഷിയാസ് പറഞ്ഞു.
read also:ആകർഷകമായ ഡിസൈനിൽ ഓപ്പോ ഫൈൻഡ് എക്സ് പ്രോ, പ്രധാന സവിശേഷതകൾ ഇവയാണ്
‘എഴുതി പിടിപ്പിക്കുന്നവരുടെ വീട്ടില്‍ അമ്മയും പെങ്ങളുമുണ്ടെങ്കില് അവരത് ചെയ്യില്ല. ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് കൂടിപ്പോകും. ബീപ് ബീപ് ഇടേണ്ടി വരും. ഈ പറയുന്ന ആളുകള്‍ അനുഭവിക്കാന്‍ പോകുന്ന ശിക്ഷ ഭയങ്കരമായിരിക്കും. എന്റെ കണ്മുന്നില് വരികയാണെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ശിക്ഷ ഭീകരമായിരിക്കും. അതിന്റെ പേരില്‍ കേസ് വന്നാലും പ്രശ്നമല്ലെന്നും’ ഷിയാസ് കൂട്ടിച്ചേർത്തു.