മലയാളികള്‍ക്ക് പരിചിതയായ നടിയും അവതാരകയുമാണ് ശ്രിയ അയ്യര്‍. തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ തരണം ചെയ്ത് കൊണ്ട് ബോഡി ബില്‍ഡിങ് രംഗത്തേക്ക് എത്തിയ ശ്രിയ ഈ ജീവിതം പോലും അവസാനിപ്പിക്കാമെന്ന് തീരുമാനിച്ച നിമിഷം തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുന്നു.
മരിക്കാനായി കൈ മുറിച്ചതിന് ഏഴ് സ്റ്റിച്ചോളം ഇട്ടിട്ടുണ്ടായിരുന്നു. ആ പാട് മറക്കാന്‍ വേണ്ടിയാണ് അവിടെ ടാറ്റു അടിച്ചിരിക്കുന്നതെന്നും അമ്മ തന്ന മോട്ടിവേഷനാണ് തന്റെ തലവര മാറ്റിയതെന്നും താരം പറയുന്നു.
read also: വൈദ്യുതി മുടങ്ങും എന്ന അറിയിപ്പിനെ തുടർന്ന് ലൈനിൽ വൈദ്യുതി ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയിൽ ടച്ചിംഗ് നീക്കരുത്: കെഎസ്ഇബി
നടിയുടെ വാക്കുകൾ ഇങ്ങനെ,
‘ആത്മഹത്യ ചെയ്യാന്‍ അന്ന് തീരുമാനിച്ചത് ശരിയാണെന്ന് തന്നെ പറയാം. കാരണം അന്നത്തെ സഹാചര്യം അതായിരുന്നു. ഇന്നാണെങ്കില്‍ ഞാനത് ചെയ്യില്ല. ആ സിറ്റുവേഷന്‍ ഓര്‍മ്മിക്കുമ്പോള്‍ ഇന്നും സങ്കടം വരും. അന്ന് അച്ഛനെയും അമ്മയെയും കുറിച്ചോന്നും ഓര്‍മ്മ വന്നില്ല. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷമാണ് എന്ത് വന്നാലും കൂടെയുണ്ടാവുമെന്ന പിന്തുണയുമായി അമ്മ വന്നത്. അന്നുണ്ടായിരുന്ന റിലേഷന്‍ കാരണം അമ്മയ്ക്ക് എന്നോട് ദേഷ്യമായിരുന്നു. ആരും കൂടെയില്ലാത്തൊരു സാഹചര്യമാണല്ലോ എന്ന് തോന്നിയപ്പോഴാണ് അങ്ങനെ ചെയ്തത്. പിന്നെ അമ്മ തന്ന മോട്ടിവേഷനാണ് എന്റെ തലവര മാറ്റിയത്.
ഒരു തവണ മരിക്കാനായി കൈ മുറിച്ചതിന് ഏഴ് സ്റ്റിച്ചോളം ഇട്ടിട്ടുണ്ടായിരുന്നു. ആ പാട് മറക്കാന്‍ വേണ്ടിയാണ് അവിടെ ടാറ്റു അടിച്ചിരിക്കുന്നത്. അന്നത്തെ ആ റിലേഷനില്‍ അദ്ദേഹം എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു. മാത്രമല്ല ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഫോണിലേക്ക് കോള്‍ വരുന്നത് പോലും നോക്കും. എന്നെ ആരൊക്കെ വിളിച്ചു, എന്തൊക്കെ സംസാരിച്ചു, എന്നൊക്കെ അയാള്‍ പരിശോധിക്കുമായിരുന്നു.
പക്ഷേ ഇപ്പോഴത്തെ ഭര്‍ത്താവ് പാവമാണ്. എന്റെ ഫോണ്‍ പോലും തുറന്ന് നോക്കില്ല. പക്ഷേ ഭര്‍ത്താവിന്റെ ഫോണ്‍ ഞാന്‍ നോക്കാറുണ്ട്. അങ്ങനെ നോക്കിയാലും ഞാന്‍ പുള്ളിയോട് പറയും. ഞാന്‍ ഒളിച്ച് നോക്കിയാലാണ് അത് തെറ്റാവുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങളും പറഞ്ഞോണ്ട് തന്നെ നോക്കാറുണ്ട്.’- ശ്രിയ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.