അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാല്‍ മുറിഞ്ഞു: വിമർശനത്തിന് മറുപടിയുമായി അഹാനയും സഹോദരിമാരും


നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസികയെ സമൂഹമാദ്ധ്യമത്തിലൂടെ വിമർശിച്ച റിയാസ് സലീമിനെതിരെ പ്രതികരണവുമായി ഹൻസികയുടെ സഹോദരിമാര്‍.

ഹൻസികയും സുഹൃത്തുക്കളും ചേര്‍ന്ന് കോളേജില്‍ വച്ചെടുത്ത വീഡിയോ ചൂണ്ടിക്കാട്ടി ഹൻസിക ഹോമോഫോബിക് ആണെന്ന തരത്തിലായിരുന്നു റിയാസ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കി കുറിപ്പ് റിയാസ് പിൻവലിക്കുകയും ചെയ്തു.

read also: വാലിന്റെ അറ്റം നിലത്ത് തട്ടി! ഇൻഡിഗോയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡിജിസിഎ

ഈ വിഷയത്തില്‍ നടിയും ഹൻസികയുടെ മൂത്ത സഹോദരിയുമായ അഹാന ആയിരുന്നു ആദ്യം പ്രതികരിച്ചത്. ‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി കോളേജില്‍ പഠിക്കുന്ന 18 കാരിയേയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളേയും വലിച്ചിഴച്ച്‌ തരംതാഴരുത്.’ എന്നായിരുന്നു അഹാന സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്.

സഹോദരിയെ അപമാനിക്കും മുൻപ് വസ്തുതകള്‍ എങ്കിലും പരിശോധിക്കണമെന്നു ഇഷാനി കൃഷ്ണയും പ്രതികരിച്ചിരുന്നു. ‘അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയെ കുറിച്ച്‌ കേട്ടാണ് ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റത്. എന്നാല്‍ പിന്നീട് ആ പട്ടിയുടെ വാല് മുറിച്ചതായി അറിഞ്ഞെന്നായിരുന്നു’ ദിയ കുറിച്ചത്.