അച്ഛനെ കണ്ടിട്ടില്ല, പ്രസവത്തിന് ഒരാഴ്ച മുൻപ് അമ്മയെ ഉപേക്ഷിച്ചുപോയി: ജീവിത കഥ പങ്കുവച്ച് മായ കൃഷ്ണ


മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മായ കൃഷ്ണ. കോമഡി പ്രോഗ്രാമുകളിൽ സജീവമായ മായ താനും അമ്മയും അനുഭവിച്ച ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

READ ALSO: ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്: കെ സുധാകരൻ ഒന്നാം പ്രതി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഇനി വിവാഹം കഴിക്കണം എന്നൊന്നും തോന്നുന്നില്ല. ആരെങ്കിലും എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞാല്‍ ചിലപ്പോ നോക്കിയേക്കും പക്ഷെ അമ്മയെ നോക്കുന്ന ആളായിരിക്കണം. അമ്മ അത്രയും കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തിയത്. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. അവര്‍ ലവ് മാര്യേജ് ആയിരുന്നു. ഒന്നരക്കൊല്ലം അവര്‍ ഒരുമിച്ചായിരുന്നു. എന്നാല്‍ എന്നെ പ്രസവിക്കാൻ ഒരു ആഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ഞങ്ങളെ ഉപേക്ഷിച്ച്‌ അച്ഛൻ പോകുന്നത്.

അച്ഛൻ പോയതോടെ അമ്മയെ നോക്കാൻ ആരും ഇല്ലാതെ ആയി. പ്രണയിച്ചു വിവാഹിതര്‍ ആയതുകൊണ്ട് വീട്ടില്‍ നിന്നും ആരും സപ്പോര്‍ട്ടിന് ഉണ്ടായില്ല. അച്ഛൻ പോയപ്പോള്‍ പോലും അമ്മയ്ക്ക് അറിയില്ലായിരുന്നു. ജോലി കിട്ടി പോയതാണ് ഇപ്പോള്‍ വരും എന്ന പ്രതീക്ഷയില്‍ ആണ് അമ്മ ജീവിച്ചത്. പ്രസവസമയത്ത് പോലും ആരും ഉണ്ടായിരുന്നില്ല, അതിന് ശേഷം അച്ഛൻ വന്നിട്ടില്ല. അച്ഛനെ കണ്ടിട്ടില്ല. നാലാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ആണ് അയാള്‍ വേറെ വിവാഹം കഴിച്ചെന്ന് അറിയുന്നത്.

അച്ഛന് നമ്മളെ വേണ്ടാത്തതുകൊണ്ടാണ് പോയത് പിന്നെ എന്തിനാണ് അയാളുടെ പണം. അതുകൊണ്ടുതന്നെ കേസ് പറയാനോ, പൈസ വാങ്ങി എടുക്കാനോ നമ്മള്‍ നിന്നില്ല. അമ്മയുടെ ജീവിതം കണ്ടിട്ടാണ് ഞാൻ വളര്‍ന്നത്. അതുകൊണ്ടുതന്നെ പ്രേമിക്കാൻ ഒക്കെ പേടി ആയിരുന്നു. അച്ഛനില്ലാതെ വളരുമ്പോള്‍ സമൂഹത്തില്‍ നിന്നും പലതും കേട്ടിട്ടുണ്ട്. അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ വിഷയങ്ങള്‍ കുറെ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇനി അയാളെ വേണ്ട എന്ന് അമ്മ രണ്ടാം ഭാര്യയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നെ കേസ് ഒക്കെ പറഞ്ഞുപോയാല്‍ പൈസ വേണമല്ലോ. അതും ഉണ്ടായില്ല. അമ്മ ഗര്‍ഭിണി ആയിരുന്നപ്പോള്‍ എന്തിനാണ് പോയത് എന്ന് ഇനി ഒരിക്കല്‍ അയാളെ കണ്ടാല്‍ ചോദിക്കണം. വിവാഹം കഴിക്കാത്തത് പ്രണയം കൊണ്ടായിരുന്നു എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അമ്മയുടെ ജീവിതം കണ്ടുവന്നതുകൊണ്ട് ഒരു പേടിയുണ്ട്’- ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മായ പറഞ്ഞു.