17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

അയ്യപ്പനെ കാണാൻ പോകുമ്പോഴുള്ള ശക്തി, ഒരു വൈദ്യശാസ്ത്രവും കൊടുക്കില്ല: സൂരജ് സൺ

Date:


മിനിസ്ക്രീൻ ആരാധകർക്ക് ഏറെ പരിചിതനാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ട് ആരാധക പ്രീതി നേടിയെടുത്ത സൂരജ് ഇപ്പോഴിതാ അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ്.

READ ALSO: ഡിവോഴ്‌സായാൽ ഐശ്വര്യയ്ക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ നൽകണം?; ജീവനാംശം ഇങ്ങനെ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ അച്ഛനെ കാണുന്നവരൊക്കെ ചോദിക്കാറുണ്ട് എന്നും സ്വാമിയാണോ? എന്ന്. ഞാനും അച്ഛനും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കുന്നുണ്ടെങ്കിലും അച്ഛന്റെ കഴുത്തിൽ മാല ഉണ്ടാകും. അതിന്റെ ഐശ്വര്യം ഒന്നു വേറെ തന്നെയാണ്. ഒന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്രാവശ്യവും എന്നോട് പറഞ്ഞത് എനിക്ക് ശബരിമലയ്ക്ക് പോകണം.

എന്റെ മനസ്സിൽ തോന്നിയത് അച്ഛന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് അല്ല അച്ഛന്റെ മനസ്സിന്റെ ശക്തിയെ കുറിച്ചാണ്.. പിന്നല്ല…അയ്യപ്പനെ കാണാൻ പോകുമ്പോൾ അച്ഛന്റെ ശരീരത്തിനും മനസ്സിനും കിട്ടുന്ന ശക്തി… ഒരു വൈദ്യശാസ്ത്രത്തിനും കൊടുക്കാൻ സാധിക്കില്ല.

സ്വാമിയേ ശരണമയ്യപ്പാ പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട് വർഷങ്ങളായി മകൻ സിനിമയിൽ അഭിനയിക്കാനും ഒരു സിനിമ ഇറങ്ങാനും വേണ്ടി കഷ്ടപ്പെടുന്നുണ്ട് എന്ന് നന്നായി അറിയാം അച്ഛന്റെ ഉള്ളിൽ വേദന തന്നെയാണ് പക്ഷേ ആ വേദന അവസാനിച്ചു സിനിമ ഉടനെ റിലീസ് ചെയ്യാൻ പോകുന്നു ആ പ്രാർത്ഥനയുടെ ഭാഗം കൂടിയാണ് അച്ഛന്റെ ഈ യാത്ര നിങ്ങളുടെയും പ്രാർത്ഥന എന്നും ഉണ്ടാകണം’- അച്ഛന്റെ വീഡിയോ പങ്കുവെച്ച് സൂരജ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രഈല്‍

ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രഈല്‍....