തെന്നിന്ത്യൻ താരം ബാല മലയാളികൾക്കും ഏറെ പരിചിതനാണ്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ഭാര്യയായ എലിസബത്തിനെക്കുറിച്ച് ബാല പങ്കുവച്ച വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
read also: ഒന്നര വയസുള്ള കുഞ്ഞിനെ ഭര്‍ത്താവ് ബലമായി എടുത്തുകൊണ്ട് പോയതില്‍ മനംനൊന്ത് 23കാരി ജീവനൊടുക്കി: സംഭവം ഇങ്ങനെ
എലിസബത്തിനെ കുറിച്ച് ബാല പറഞ്ഞത്
‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാൻ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി.
അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവള് സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോള് എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം.’- താരം പറഞ്ഞു.