പോക്സോകേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞു, തെളിവുകൾ കൊടുത്തു: സംഭവിച്ച കാര്യങ്ങൾ ബാല പറയുന്നു
ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനവും രണ്ടാം വിവാഹവുമെല്ലാം നടൻ ബാലയെ വാർത്തകളിൽ നിറച്ചിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ അമൃതയുടെ കുടുംബത്തിനെതിരെ നിരവധി വിവാദ പരാമർശങ്ങൾ ബാല നടത്തിയിരുന്നു. ഇപ്പോഴിതാ കോടതി ഉത്തരവ് ഉണ്ടായിട്ടും കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ബാല. സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ബാല ഇത് പറഞ്ഞത്.
read also: സ്വകാര്യ കമ്പനിയില്‍ വാതക ചോര്‍ച്ച, അമോണിയ വാതകം ശ്വസിച്ച 12 പേര്‍ ആശുപത്രിയില്‍
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ആ വോയ്സ് ക്ലിപ്പിന്റെ അവസാനം ഞാൻ ദേഷ്യപ്പെടുന്നതായി കാണാം. ഞാൻ വളരെ അരഗന്റാണെന്ന തരത്തില്‍ സംസാരങ്ങള്‍ വന്നു. ആ കോണ്‍വര്‍സേഷൻ തുടങ്ങിയത് രാവിലെ അഞ്ച് മണി മുതലാണ്. കാരണം എന്റെ മകള്‍ക്ക് കൊറോണ വന്നുവെന്ന് ഞാൻ അറിഞ്ഞു. അതുകൊണ്ട് ഒരു അച്ഛൻ എന്ന രീതിയില്‍ എവിടെയാണ് കുട്ടി അഡ്മിറ്റഡായത് എന്നൊക്കെ അറിയാൻ വേണ്ടിയാണ് വിളിച്ചത്. ഇത് ഞാൻ പിന്നെ വേറെ ആരെ വിളിച്ചാണ് ചോദിക്കേണ്ടത്. തുടര്‍ച്ചയായി ഒരു പിച്ചക്കാരനെപ്പോലെ ഞാൻ വിളിച്ചുകൊണ്ടിരുന്നു. അവസാനം ഉച്ചയായപ്പോള്‍ എനിക്ക് ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നു. അമൃതയുടെ അമ്മയെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഫോണില്‍ പോലും സംസാരിക്കാൻ അനുവദിച്ചില്ല. എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ പ്രവോക്കാകുന്നത് എന്നതാണ് പലര്‍ക്കും അറിയേണ്ടത്.
എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ ഒറ്റയ്ക്കാണ്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കില്‍ അങ്ങനെ തന്നെയിരിക്കട്ടെ… പക്ഷെ ഹൈക്കോടതിക്ക് വിലയില്ലേ. സുപ്രീംകോടതിക്ക് വിലയില്ലേ?. അവരുടെ ഓര്‍ഡറിന് വിലയില്ലേ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച എനിക്ക് കുട്ടിയെ കാണാൻ അനുവദിച്ചുള്ള ഉത്തരവുണ്ട്. ക്രിസ്മസ് അടക്കമുള്ള എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടി എന്റെ കൂടെ ഉണ്ടായിരിക്കണം.
കുട്ടിയെ കാണാൻ ഒരുപാട് പ്രാവശ്യം കോണ്‍ടാക്‌ട് ചെയ്തു. വലിയ എക്സ്പറ്റേഷൻ ഒന്നും എനിക്കില്ല. പിറന്നാളിന് മകളുടെ ഒരു ബെര്‍ത്ത് ഡെ വിഷ് കേള്‍ക്കണമെന്ന ഒരു ആഗ്രഹമുണ്ട്. കുട്ടിക്ക് കൂടി താല്‍പര്യം തോന്നണ്ടേയെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ലൊരു ചോദ്യമാണ് അത്. കുഞ്ഞിന്റെ ബ്രെയിൻ പ്രവര്‍ത്തിച്ച് തുടങ്ങും മുമ്പ് തന്നെ ബ്രെയിൻ വാഷ് നടന്നാല്‍ പിന്നെ എന്ത് ചെയ്യും.
സത്യം കുറച്ച് പറഞ്ഞാലും കുറ്റം എന്റെ പേരിലാണ്. മുപ്പതാം വയസിലാണ് കേസ് തുടങ്ങിയത്. കോടതി കേറി ഇറങ്ങിയ ശേഷം അഞ്ചാം വര്‍ഷം ഞാൻ എവിഡൻസ് കൊടുത്തു. ഡിഫൻസിന് വേണ്ടിയാണ് എവിഡന്ഡസ് കൊടുത്തത്. പോക്സോ കേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ ഞാൻ കോടതിയില്‍ പറഞ്ഞു. എവിഡൻസ് കൊടുത്തു. അതുവരെ ഞാൻ ഒന്നും പറഞ്ഞില്ല.
ഞാൻ എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ പിച്ചക്കാരനാണ്. ഇപ്പോള്‍ നിലവില്‍ കേസ് ഇല്ല. കാശ് ഒക്കെ കൊടുത്തതാണ്. എന്തുകൊണ്ട് എന്റെ കുഞ്ഞിനെ കാണിക്കുന്നില്ല ഓര്‍ഡറുണ്ടായിട്ടും. എന്റെ കുഞ്ഞ് മരിച്ചു പോയി എന്നാണ് ഇടക്ക് വാര്‍ത്തകള്‍ വന്നത്. ഒരു അച്ഛൻ ഇത് എങ്ങനെ സഹിക്കും. സ്കൂളില്‍ പോയാലും കുഞ്ഞിനെ കാണാൻ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. ഇപ്പോഴും മകളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷയെടുക്കുകയാണ്. എന്റെ മകളെ മഹാറാണിയെപ്പോലെ വളര്‍ത്താനാണ് ഞാൻ ആഗ്രഹിച്ചത്. അവള്‍ എരുമമാട് പോലെ വളര്‍ന്നാലോ… വളര്‍ത്തുന്നതിന് ഒരു രീതിയുണ്ട്. തറവാടിത്തം എന്നൊന്നില്ലേ… അതിന് വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്യുന്നത്.’ – ബാല പങ്കുവച്ചു.