മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി തുഷാര. താൻ ആദ്യമായി ബിയർ കഴിച്ചത് പ്രണയം പരാജയപ്പെട്ടപ്പോഴാണെന്നു താരം തുറന്നു പറയുന്നു. തന്റെ ജീവിതത്തില്‍ നിറയെ പ്രണയം ഉണ്ടായിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം മുട്ടന്‍ പണിയാണ് തനിക്ക് തിരികെ കിട്ടിയതെന്നും സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ തുഷാര തേപ്പ് കിട്ടിയതിനെ തുടര്‍ന്ന് മൂകാംബികയില്‍ പോയി തപസ് ഇരുന്നതിനെ പറ്റിയും പങ്കുവയ്ക്കുന്നുണ്ട്.
read also: ‘അന്ന് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അവഗണിച്ചു’; ആഘോഷങ്ങൾക്കായി സമയം ചിലവിട്ട ഓട്‌സിൽ ആശുപത്രിയിലായെന്ന് നടി രഞ്ജിനി ഹരിദാസ്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘പ്രണയവും തേപ്പും ഇല്ലാത്ത ആളുകളുണ്ടോ. എനിക്ക് പ്രണയമില്ലാത്ത സമയം എപ്പോഴാണെന്ന് ചോദിക്കുകയാണ് വേണ്ടത്. എന്തായാലും ഇപ്പോള്‍ ഞാന്‍ സിംഗിളാണ്. ഇനി ആര്‍ക്കെങ്കിലും എന്നോട് പ്രണയമുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ടെന്ന് കരുതി പറഞ്ഞതാണ്.
നാട്ടിന്‍ പുറത്ത് നിന്നും വന്ന ഞാന്‍ പ്രണയത്തിലൊന്നും ചാടി പേര് ദോഷം ഉണ്ടാക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ആദ്യത്തെ പ്രണയം തന്നെ വലിയൊരു തേപ്പ് ആയി പോയി. തേപ്പ് എന്ന് പറഞ്ഞാല്‍ ഒന്നൊന്നര തേപ്പായിരുന്നു. ആദ്യം തേച്ചിട്ട് പോയ അതേ ആള്‍ ഒരു മാസത്തിന് ശേഷം വീണ്ടും വന്നു. അതിലും ഞാന്‍ വീണ് പോയി. പിന്നെ ഒരു പോക്കങ്ങ് പോയി. അതോടെ ആകെ തകര്‍ന്ന് പോയി. ഇനി ഞാന്‍ പറയുന്നത് ആളുകള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എങ്കിലും പറയാം, ഞാന്‍ ആദ്യമായി ബിയര്‍ അടിച്ചത് എന്റെ പ്രണയം പൊട്ടിയപ്പോഴാണ്.
അന്ന് ബിയര്‍ കുടിച്ച് ബാത്ത്‌റൂമില്‍ തലകറങ്ങി വീണു. എങ്ങനെയോ തപ്പി പിടിച്ച് എഴുന്നേറ്റ് പോയി കിടന്നു. അതിന് ശേഷം എങ്ങനെയും ഇതില്‍ നിന്നും പുറത്ത് കടക്കണമെന്ന് തോന്നി. അങ്ങനെ നാലഞ്ച് സെറ്റ് മുണ്ടൊക്കെ എടുത്ത് മൂകാംബികയിലേക്ക് പോയി. അവിടെയാരും മുറി തന്നില്ല.
സിംഗിളായത് കൊണ്ട് മുറി തരില്ലെന്നാണ് പറയുന്നത്. വീട്ടില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ തരാമെന്ന് പറഞ്ഞു. അവസാനം അനിയന്‍ വിളിച്ചതിന് ശേഷമാണ് റൂം കിട്ടിയത്. മൂന്ന് ദിവസം അമ്പലത്തില്‍ പോയി തപസിരുന്നു. എന്ത് വിഷമം ഉണ്ടെങ്കിലും അത് മാറുമെന്നാണ് തിരികെ പോരാന്‍ നേരം അവിടുത്തെ തീരുമേനി പറഞ്ഞത്.
ഇനി പ്രണയമില്ലെന്ന് തീരുമാനിച്ച് പോന്നതിന് ശേഷവും അവന്‍ തന്നെ എന്റെ അടുത്തേക്ക് വീണ്ടും വന്നു. പക്ഷേ അവനോട് പറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ പിന്നീട് വേറെ പ്രണയങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. പ്രണയിക്കുന്നതും പ്രണയം പൊട്ടുന്നതും ഒരു ശീലമായി മാറി’- തുഷാര പറയുന്നു.