കാമുകന് മറ്റൊരു വിവാഹം, ഇഷ്ടപ്പെട്ട ആള്‍ സന്തോഷമായിരിക്കട്ടെ: നടി ഷക്കീല


ഒരു കാലത്ത് മലയാള സിനിമയിൽ തന്റെ സിനിമകളിലൂടെ ആരാധകരെ ഇക്കിളിപ്പെടുത്തിയ, സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. തമിഴ് ഷോകളില്‍ സജീവമായ ഷക്കീല തന്റെ സമ്മതത്തോടെ കാമുകൻ മറ്റൊരു വിവാഹബന്ധത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് തുറന്നു പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.

read also: ‘ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത്’: പ്രാപ്തിക്കെതിരെ ദിയ കൃഷ്ണ

‘ഇപ്പോള്‍ തനിക്ക് ഒരു കാമുകനുണ്ട്. പക്ഷെ അദ്ദേഹം വിവാഹിതനാകാൻ പോകുകയാണ്. ഞങ്ങള്‍ രണ്ട് പേരും സ്നേഹിച്ചതാണ്. എന്നാല്‍ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ പറ്റൂ. അതിനേക്കാളുപരി ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്നങ്ങള്‍ വരുമെന്ന് എനിക്കറിയാം. അതിനാല്‍ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ചെയ്തോ എന്ന് ഞാൻ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആള്‍ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. പെട്ടെന്ന് വിവാഹം ചെയ്തോ എന്ന് ഞാനാണ് പറയുന്നത്. കാമുകന്റെ പേര് പറയാൻ താല്‍പര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്നമാകരുത്. കുടുംബത്തില്‍ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. കാമുകന് വിവാഹം ആയാല്‍ അയാള്‍ മുൻ കാമുകനായി മാറും’- ഷക്കീല വ്യക്തമാക്കി.