മലയാള സിനിമയിലെ മുതിർന്ന നടൻ ടി. പി മാധവനെ ഗാന്ധിഭവനിൽ ചെന്ന് സന്ദർശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ.
നടന് മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി. പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കാണാൻ വരാമെന്ന ഉറപ്പ് നൽകിയാണ് മന്ത്രി ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.
read also:2.5 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ 2004 ലെ സുനാമിയുടെ ഭയപ്പെടുത്തുന്ന ഓർമയിൽ ജപ്പാൻ
ഒരു കാലത്ത് ടി.പി മാധവനില്ലാത്ത മലയാള സിനിമകള്‍ തന്നെ കുറവായിരുന്നു. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ടി.പി മാധവന്. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ച ടി പി മാധവൻ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലാണ് ഇപ്പോൾ. മോഹൻലാലിനെ കാണണമെന്ന് അദ്ദേഹം മുൻപ് ആവശ്യപ്പെട്ടിരുന്നു.