ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാലിന്റെ പ്രഖ്യാപനം !!



പുതുവർഷത്തിൽ മോഹൻലാൽ ആരാധകർക്ക് ഒരു സന്തോഷവാർത്ത. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ മാര്‍ച്ച്‌ 28 ന് തീയേറ്ററുകളിലെത്തും. 2021 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കൊറോണയടക്കം പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി.

പുതുവര്‍ഷ രാത്രിയിലാണ്ഹം ബറോസിന്റെ പോസ്റ്റര്‍ മോഹൻലാൽ പങ്കുവച്ചത്. വാളുമേന്തി കുതിരപ്പുറത്തിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലായിരിക്കും ചിത്രം റിലീസിനെത്തുക.

read also: ജപ്പാനെ വിറപ്പിച്ച് ഭൂകമ്പം; ഒന്നര മണിക്കൂറിനിടെ 21 ഭൂചലനങ്ങൾ, സുനാമി സാധ്യത-എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതമായാണ് മോഹൻലാല്‍ ചിത്രത്തിലെത്തുന്നത്. കൊച്ചിയും ഗോവയുമാണ് ബറോസിന്റെ പ്രധാന ലൊക്കേഷനുകള്‍. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.