22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

അങ്ങനെയാണ് കാമസൂത്രയുടെ പരസ്യം ഞാൻ ചെയ്യുന്നത്: ശ്വേത മേനോൻ

Date:


സിനിമയ്ക്ക് അകത്തും പുറത്തും വളരെ ബോൾഡാണ് തീരുമാനങ്ങളെടുക്കുന്ന ആളാണ് നടി ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വളരെ തിരക്കിലാണ് ശ്വേത മേനോൻ. മുൻപ് കാമസൂത്ര എന്ന ഗർഭ നിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ആ പരസ്യം ചെയ്യുന്നതിന് സെറ്റിലുള്ളവരോ സമൂഹമോ തനിക്കൊരു തടസമായിട്ടില്ലെന്ന് നടി പറയുന്നു.

‘ജീവിതത്തിൽ എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിച്ചിട്ടില്ല. കാമസൂത്രയുടെ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം. പലപ്പോഴും ഞാൻ മുൻപ് ചെയ്‌ത കാര്യങ്ങൾ ഇന്ന് ഒരു മടിയും കൂടാതെ സമൂഹം ചെയ്യുന്നുണ്ട്. ഉദാഹരണം പറയാം. കളിമണ്ണിൽ പ്രസവം ചിത്രീകരിച്ചെന്നു പറഞ്ഞു ചിലർ വിമർശിച്ചു. ഇന്ന് സോഷ്യൽ മീഡിയയിൽ എത്ര ഇൻഫ്ലുവൻസേഴ്‌സും നടിമാരുമാണ് പ്രസവകാലം ചിത്രീകരിക്കുന്നത്. ഞാനാണെങ്കിൽ ഒരു സിനിമയ്ക്കു വേണ്ടിയാണു ചെയ്‌തത്‌. ഇന്നാണെങ്കിലോ ഗർഭധാരണത്തിന്റെ ഓരോ ദിവസങ്ങളുമല്ലേ അല്ലേ പോസ്‌റ്റ് ചെയ്യുന്നത്.

എന്റെ അച്‌ഛൻ പറഞ്ഞിട്ടുണ്ട്, ‘മോളേ, എന്തു ജോലി ചെയ്‌താലും ആത്മാർഥമായി ചെയ്യണം. സിനിമ കണ്ടു കഴിഞ്ഞു പുറത്തു വന്നാൽ ശ്വേത മേനോനെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ’ എന്ന്. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോൾ വിവാദം ഒക്കെ ആര് ഓർക്കുന്നു’, നടി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related