ഞാന്‍ പോയി പ്രണവ് മോഹൻലാലിനെ കണ്ടു, ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്: വെളിപ്പെടുത്തി ഗായത്രി സുരേഷ്


അഭിമുഖങ്ങളിലൂടെ പലപ്പോഴും ട്രോളുകളിൽ നിറഞ്ഞ നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഗായത്രി പറഞ്ഞതാണ് ട്രോളുകൾക്ക് കാരണം. താൻ പ്രണവ് മോഹൻലാലിനെ കാണാൻ പോയിരുന്നുവെന്നു ഗായത്രി പറയുന്നു.

ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ തനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട് എന്നും ഒരു സമയത്ത് തന്റെ ഫോണിന്റെ വാൾപേപ്പർ ആയിരുന്നത് പ്രണവ് മോഹൻലാലാണെന്നും ഗായത്രി പറയുന്നു.

read also: മോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്?: വിമർശനവുമായി അജയ് തറയിൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഇപ്പോള്‍ എന്റെ വാള്‍ പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. ഒരു അഭിമുഖത്തില്‍ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനോടാണെന്ന് ഞാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്… എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. അത് വൈറലായി.’

‘പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യത്തെ തടയുകപോലും ചെയ്യാതെ ഞാന്‍ പറഞ്ഞുകൊണ്ടോയിരുന്നു. അതാണ് ആ ട്രോളും കൂടിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് ഇന്‍ട്രോവേര്‍ട്ടാണെന്ന്. എനിക്ക് അങ്ങനെ തോന്നിയില്ല. ഞാന്‍ പോയി പ്രണവിനെ കണ്ടു. ഞാന്‍ ഗായത്രി… താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഹാന്റ് ഷേക്ക് തന്നു പ്രണവ്. അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ.’- മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പങ്കുവച്ചു.