അഞ്ചാമതും വിവാഹിതയാകുമോ? പച്ചയായിട്ടുള്ള വരനാണെങ്കില്‍ നോക്കാമെന്ന് വനിത വിജയകുമാറിന്റെ പരിഹാസം


നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തെന്നിന്ത്യയിലെ സൂപ്പര്‍താരം വിജയകുമാറിന്റെ മകളാണ് വനിത വിജയകുമാര്‍. മൂന്ന് തവണ വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹത്തിന് പുറമേ നടി ലിവിംഗ് റിലേഷനിലായിട്ടും താമസിച്ചിരുന്നു. അതിനിടെ, അഞ്ചാമതും വിവാഹത്തിലേക്ക് പ്രശേക്കുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ പുതിയൊരു അഭിമുഖത്തില്‍ അടുത്ത വിവാഹത്തെ കുറിച്ച് വനിത തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.

വനിതയുമായി അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ അവതാരകന്‍ നടിയോട് അടുത്ത വിവാഹം എപ്പോഴാണെന്ന് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ ചോദ്യം എല്ലാവരുടെയും തലയില്‍ നിറഞ്ഞിരിക്കുന്നതെന്നാണ് നടി ചോദിക്കുന്നത്. ‘കല്യാണം കഴിച്ചിട്ട് ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ചോദിക്കുന്നതെന്ന്’ നടി പരിഹാസത്തോടെ ചോദിക്കുന്നു. ഇതിന് പിന്നാലെ നിങ്ങള്‍ക്ക് കറുത്ത വരനെ വേണോ വെളുത്ത വരനെ വേണോ എന്നൊരു ചോദ്യം കൂടി അവതാരകന്‍ ചോദിച്ചു. ‘വരന്‍ പച്ചയാണെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം. കുബേരനെപ്പോലെയാകണം’, എന്നും വനിത തമാശരൂപേണ പറയുന്നു.

ഇരുപത് വയസുള്ളപ്പോഴാണ് വനിത ആദ്യമായി വിവാഹം കഴിക്കുന്നത്. നടന്‍ ആകാശുമായി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ നടിയ്ക്ക് രണ്ട് മക്കളും ജനിച്ചു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചനം നേടി. അതിനുശേഷം നടി രാജനെ വിവാഹം കഴിച്ചു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. ഇതിനും ശേഷമാണ് കൊറിയോഗ്രാഫര്‍ റോബര്‍ട്ടുമായി നടി പരിചയപ്പെടുന്നത്. ഇരുവരും ലിവിംഗ് റിലേഷനില്‍ കഴിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവിലാണ് വനിത പീറ്റര്‍ പോളിനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിന്റെ പേരിലാണ് നടി ഏറെ വിമര്‍ശിക്കപ്പെടുന്നത്. ഭാര്യയും മക്കളുമുള്ള പീറ്ററിനെ വനിത തട്ടിയെടുത്തു എന്ന ആരോപണവും ഉയര്‍ന്ന് വന്നിരുന്നു.