മോഹൻലാലിന്റെ പേഴ്‍സണല്‍ സ്റ്റൈലിസ്റ്റ് ജിഷാദ് ഫാഷൻ വസ്‍ത്ര വിപണന രംഗത്തേയ്‍ക്ക് !!


മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പേഴ്‍സണല്‍ സ്റ്റൈലിസ്റ്റായ ജിഷാദ്ഫാ ഷൻ വസ്‍ത്ര വിപണന രംഗത്തേയ്‍ക്കു ചുവടു വയ്ക്കുന്നു. ജിഷാദ് ഷംസുദീനെന്ന ബ്രാൻഡ് ലോഗോ മോഹൻലാല്‍ പ്രകാശം ചെയ്‍തു. ജിഷാദ് ഷംസുദീൻ ബ്രാൻഡിന്റെ വസ്‍ത്രങ്ങള്‍ ആദ്യം ലഭ്യമാകുക ഇന്ത്യക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളിലുമാണ്.

read also: ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് വേട്ട: പരിശോധനയില്‍ 285 പേര്‍ അറസ്റ്റില്‍

റിയാലിറ്റി ഷോയായ ബിഗ് ബോസിലടക്കം മോഹൻലാലിന്റെ പേഴ്‍സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായിരുന്നു ജിഷാദ് ഷംസുദ്ദീൻ. ബിഗ് ബോസ് മലയാളത്തിന്റെ അവതാരകനായ താരത്തിന്റ വസ്ത്രധാരണം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഫാഷൻ വസ്‍ത്ര വിപണന രംഗത്ത് ഷംസുദീന് തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.