27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

കഴിഞ്ഞ ദിവസവും സജീവമായിരുന്ന പൂനത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ ആരാധകർ

Date:


മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. അഡ്മിൻപാനലാണ് പോസ്റ്റ് ഇട്ടതെന്നാണ് സൂചന.

ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം പോലും സജീവമായിരുന്ന നടിയുടെ വിയോഗത്തെ പറ്റി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നതും.

‘ഞങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു ഇന്ന്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് നമ്മുടെ സ്‌നേഹനിധിയായ പൂനത്തെ നഷ്ടപ്പെട്ടുവെന്ന് വളരെ വേദനയോടെ നിങ്ങളെ അറിയിക്കുകയാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ജീവജാലങ്ങളും പരിശുദ്ധമായ സ്‌നേഹവും ദയയും കൊണ്ട് കണ്ടുമുട്ടും’, എന്നുമാണ് നടിയുടെ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. ജന്മനാടായ കാണ്‍പൂരില്‍ വെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം.

കഴിഞ്ഞ ദിവസവും സജീവമായിരുന്ന പൂനത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ക്യാൻസറിന്റെ അവബോധം വല്ലതുമാണോ എന്നും പലരും ചോദിക്കുന്നുണ്ട്. 2011 -ലെ ലോക കപ്പിൽ ഇന്ത്യ വിജയിച്ചാൽ താൻ നഗ്നയായി എത്തുമെന്ന് പൂനം അറിയിച്ചത് വലിയ വിവാദമായിരുന്നു. ഒടുവിൽ നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് നടി ശ്രദ്ധേയയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related