25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

‘സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കള്‍ക്കുവരെ കാര്യം മനസിലാകുന്നില്ല’: പാര്‍വതിക്കെതിരെ സന്ദീപ് വാം​ഗ

Date:



അനിമൽ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡി വാം​ഗയുടെ മുൻ ചിത്രങ്ങളായ ‘കബീർ സിങ്‘, ‘അർജുൻ റെഡ്ഡി‘ എന്നിവക്കെതിരെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സന്ദീപ് രംഗത്ത്. ജോക്കർ എന്ന സിനിമയെക്കുറിച്ച് പാർവതി നടത്തിയ പരാമർശങ്ങൾ കേട്ട് താൻ ഞെട്ടിപ്പോയെന്ന് സംവിധായകൻ പറ‍ഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു സന്ദീപ് വാം​ഗയുടെ പ്രതികരണം.

‘പ്രേക്ഷകർക്ക് മഹത്വവൽക്കരണം എന്നാൽ എന്താണെന്ന് അറിയില്ല. നായകൻ സിനിമയുടെ ക്ലെെമാക്സിൽ അയാളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രഭാഷണം നടത്തണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കൾ പോലും ഇത് മനസ്സിലാക്കുന്നില്ല. ഒരു അഭിമുഖത്തിൽ ജോക്കർ സിനിമയെ കുറിച്ച് പാർവതി സംസാരിച്ചിരുന്നു. ‘ജോക്കർ‘ സിനിമ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ലെന്നായിരുന്നു നടി പറഞ്ഞത്. ഒരു പാട്ടിനു ചുവടു വച്ചു കൊണ്ട് ഗോവണിപ്പടിയിൽ ജോക്കർ നൃത്തം ചെയ്യുന്നുണ്ട്, അത് അക്രമത്തെ ആഘോഷിക്കുന്ന തരത്തിലുള്ള മഹത്വവല്‍ക്കരണമായി അവർക്ക് തോന്നുന്നില്ലേ. പാര്‍വതിയുടെ വാക്കുകള്‍ കേട്ട് ഞാൻ ഞെട്ടിപ്പോയി.

അവർ നല്ലൊരു അഭിനേതാവാണ്. അവരെപ്പോലുള്ള ഒരാൾക്ക് ‘ജോക്കർ’ എന്ന സിനിമ അക്രമത്തെ മഹത്വവൽക്കരിക്കുന്ന സിനിമയായി തോന്നാതിരിക്കുകയും കബീർ സിങ് അത്തരത്തിലുള്ള സിനിമയായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ സാധാരണ പ്രേക്ഷകരിൽനിന്ന് മറ്റെന്ത് പ്രതീക്ഷീക്കണം?‘, സന്ദീപ് റെഡ്ഡി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...