25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

മധുരം പാടേ ഒഴിവാക്കി, ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തി, വേദന നിറഞ്ഞ രോഗാവസ്ഥയെ കുറിച്ച് നടി ലിയോണ

Date:


മലയാളത്തിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് ലിയോണ. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രോഗത്തെക്കുറിച്ച്‌ താരം പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.

READ ALSO:‘വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കൂ’: സോഷ്യൽ മീഡിയയിൽ ശബ്ദസന്ദേശം, കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്ക് വന്നിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിനു ലിയോണ നൽകിയ മറുപടി ഇങ്ങനെ,

‘ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും. ലക്ഷങ്ങളില്‍ ഒന്നാണെങ്കിലും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്. അത് ചെലപ്പോ ഒരു വേദന സംഹാരി കഴിച്ചാല്‍ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് എന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. ജനങ്ങള്‍ക്ക് ഒരു അറിവ് കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഘടകം’- ലിയോണ പറയുന്നു.

എന്‍ഡോമെട്രിയോസിസ് എന്ന രോഗം ബാധിച്ചതിനെക്കുറിച്ചും രോഗം ബുദ്ധിമുട്ടിച്ച നാളുകളെക്കുറിച്ചും മുന്‍പ് ലിയോണ പറഞ്ഞിരുന്നു. ഈ അസുഖത്തിന്റെ ഭാഗമായി ആയുര്‍വേദ ചികിത്സയിലാണെന്നും മധുരവും പാലുമൊന്നും കഴിക്കാന്‍ പറ്റില്ല വെജിറ്റേറിയനായി എന്നും ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നര വര്‍ഷം അതിജീവിച്ചതെന്നും നടി പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു...