26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

പതാകയിൽ ചെഗുവേര! താൽപ്പര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെവീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാൻ: പരിഹസിച്ച് ജോയ് മാത്യു

Date:


പതാകയിലും പ്രൊഫൈലും ചെഗുവേരയെ വയ്ക്കുകയും എന്നാൽ ജീവിതത്തിൽ കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ് ഇടതുകാർക്ക് താത്പര്യമെന്ന പരിഹാസവുമായി നടൻ ജോയ് മാത്യു.

read also: സിദ്ധാർത്ഥ്… കേരളത്തിൽ ജനിച്ചതിന് ഒരു മലയാളി എന്ന നിലയിൽ മാപ്പ് : ഹരീഷ് പേരടി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പതാകയിൽ ചെഗുവേര, പ്രൊഫൈലും ചെഗുവേരതന്നെ ,പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ .പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും .എന്നാൽ നമ്മുടെ ചുടുചോറ് വാരികൾക്ക് അതിനേക്കാൾ താൽപ്പര്യം കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്. അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത് .!
ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം
ഇത്തരം അരും കൊലകൾ തുടരും
ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത്
കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാതെ നമുക്ക് പറയാൻ പറ്റുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു

ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം...