26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

ചാലഞ്ചറായി പോകാൻ ഞാൻ ഒരു ദിവസം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷമായിരുന്നു: രജിത് കുമാർ

Date:


ബിഗ് ബോസ് ആറാം സീസൺ ആരംഭിക്കുകയാണ്. അതിനു പിന്നാലെ ഷോയെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പുറത്തു വരുകയാണ്. കഴിഞ്ഞ സീസണില്‍ ചലഞ്ചറായി പോകാൻ താൻ ആവശ്യപ്പെട്ടത് ദിവസവും അഞ്ചു ലക്ഷം രൂപയാണെന്നു തുറന്നു പറയുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാർ.

read also: ഇന്ത്യ തിരയുന്ന ഭീകരൻ പാകിസ്താനില്‍ മരിച്ച നിലയില്‍

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രജിത് പങ്കുവച്ചത് ഇങ്ങനെ,

ആ നാല് ദിവസം എനിക്ക് നല്ല റേറ്റിംഗ് ആയിരുന്നു. ചാലഞ്ചറായി പോകാൻ ഞാൻ ഒരു ദിവസം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷമായിരുന്നു. അത്രയും പക്ഷേ എനിക്ക് കിട്ടിയില്ലെങ്കിലും തെറ്റില്ലാത്ത പണം നല്‍കിയാണ് അവർ എന്നെ അവിടെ കൊണ്ടുപോയത്. അങ്ങനെ പോയ ഞാൻ അവിടെ ഗോലി കളിച്ച്‌ ഇരിക്കണമായിരുന്നോ? എനിക്ക് പൈസ തന്നാല്‍ ഞാൻ അതിനനുസരിച്ച്‌ പ്രവർത്തിക്കണം. ഞാൻ ഉഴപ്പനല്ല, എനിക്ക് കഠിനാധ്വാനം ചെയ്യാനാണ് ഇഷ്ടം. ഓസ്കാർ വാങ്ങിക്കണമെന്നാണ് ആഗ്രഹം എനിക്ക്. കാരണം മറ്റൊന്നുമല്ല, അച്ഛനില്ലാതെ തെരുവില്‍ നിന്ന് വളർന്ന മകൻ, ഒരമ്മ കഷ്ടപ്പെട്ട് വളർത്തിയ മകൻ, അവൻ അത്ര ടോപ്പ് വരെയെത്തി. കിട്ടിയില്ലെങ്കില്‍ വേണ്ട പുണ്ണാക്ക്, പക്ഷേ സ്വപ്നം വെച്ച്‌ മുന്നോട്ട് പോകുന്നു. ഓസ്കാറൊക്കെ ആർക്ക് വേണമെങ്കിലും കിട്ടാം.

ബിഗ് ബോസ് സ്ക്രിപ്റ്റഡാണ്, പക്ഷേ ഓരോരുത്തരും അവരവരുടെ സ്ക്രിപ്റ്റ് കൊണ്ടാണ് കയറുന്നത്. കൈകൊണ്ട് എഴുതിപിടിപ്പിച്ചതല്ല. സ്വന്തം മനസില്‍ തോന്നുന്ന സ്ക്രിപ്റ്റ്. അവിടെ കയറി കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യണമെന്ന് നമ്മള്‍ മനസില്‍ ആലോചിക്കും. എന്നാല്‍ ആവിയും പുകയും അടിക്കുമ്പോള്‍ മനസിലാകും ഒന്നും ചെയ്യാൻ പറ്റില്ലെന്ന്. ചെയ്യണമെങ്കില്‍ രണ്ട് ഘടകം വേണം. ഒന്ന് ദൈവത്തിന്റെ അനുഗ്രഹമാണ്. എല്ലാരും വായിട്ടലക്കും. പക്ഷേ വായില്‍ നിന്നും വീഴുന്നത് വികടസരസ്വതി ആണെങ്കിലോ? തീർന്നില്ലേ? ഞാൻ നല്ല വിശ്വാസിയാണ്. രണ്ടാമത്തെ കാര്യം ജീവത അനുഭവങ്ങളാണ്. എനിക്ക് സംസാരിക്കാൻ പറ്റുന്നത് ജീവിത അനുഭവങ്ങളാണ്. അങ്ങനെ ജീവിതാനുഭവങ്ങള്‍ കുറെ കിട്ടിയത് കൊണ്ടാണ് നമ്മുക്ക് കാര്യങ്ങള്‍ സംസാരിക്കാനും അതനുസരിച്ച്‌ പ്രതികരിക്കാനും പറ്റുന്നത്’, രജിത് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related