അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി, സ്ഥിരീകരണം


അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും മാർച്ച് 26 ചൊവ്വാഴ്ച വിവാഹിതരായി. തെലങ്കാനയിലെ ശ്രീരംഗ്പൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ദമ്പതികൾ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ല്‍ പ്രണയത്തിലായ ഇരുവരും ഏറെ കാലമായി ലിവിംഗ് ടുദര്‍ ബന്ധത്തിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായത്.

അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും മാർച്ച് 26 ചൊവ്വാഴ്ച വിവാഹിതരായി. തെലങ്കാനയിലെ ശ്രീരംഗ്പൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ദമ്പതികൾ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, വിവാഹത്തിനായി തിരഞ്ഞെടുത്ത വേദി അദിതിയുടെ കുടുംബത്തിന് കാര്യമായ വൈകാരിക മൂല്യം നൽകുന്നു. കാരണം അവളുടെ മുത്തച്ഛൻ വനപർത്തി സൻസ്ഥാനത്തിൻ്റെ അവസാന ഭരണാധികാരിയായിരുന്നു.

എന്നാല്‍ ഈ സംശയത്തിന് അദിതിയുടെ പുതിയ വെബ് സീരിസ് ആയ ‘ഹീരാമണ്ഡി: ദ ഡയമണ്ട് ബസാറി’ന്റെ റിലീസ് പ്രഖ്യാപന ചടങ്ങില്‍ വച്ച് മറുപടി ലഭിച്ചിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന വെബ് സീരിസ് ആണ് ഹീരാമണ്ഡി. സീരിസിലെ മറ്റ് പ്രധാന അഭിനേതാക്കളായ മനീഷ കൊയ്‌രാള, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, ഷര്‍മിന്‍ സേഗാള്‍, സഞ്ജീദ ഷെയ്ക്ക് എന്നിവര്‍ ചടങ്ങില്‍ എത്തിയിരുന്നു.

എന്നാല്‍ അദിതിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടതോടെ പരിപാടിയുടെ ഹോസ്റ്റ് ആയ സച്ചിന്‍ വി കുമ്പാര്‍ അതിനെ കുറിച്ച് വിശദീകരിച്ചു. ‘അദിതി ഇവിടെ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അവള്‍ ഇന്ന് വിവാഹിതയാവുകയാണ്. അതുകൊണ്ട് അവള്‍ക്ക് ആശംസകള്‍ നേരാം’ എന്നാണ് ഹോസ്റ്റ പറഞ്ഞത്. ഇതോടെ അദിതിയും സിദ്ധാര്‍ഥും വിവാഹിതരായി എന്നത് വെറും അഭ്യൂഹമല്ല എന്നത് വ്യക്തമായിരിക്കുകയാണ്.