30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ ബോച്ചെ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകി: ഹരീഷ് പേരടി

Date:


സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കേരളം. എന്നാൽ ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല എന്നും ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണെന്നും ഹരീഷ് പേരടി പറഞ്ഞു.

read also: മലപ്പുറത്ത് യുവതിയെ കേസരയില്‍ കെട്ടിയിട്ട് 15 പവൻ കവര്‍ന്നു: മാസ്‌കും കണ്ണടയും ധരിച്ച മോഷ്ടാവിനെ തേടി പോലീസ്

കുറിപ്പ് പൂർണ്ണ രൂപം,

ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കണ്ട..ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല…ഒരു മത രാഷ്ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോൾ ആ നിയമത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച്.. ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് അഥവാ മനുഷ്യരുടെ,മനുഷ്യത്വത്തിന്റെ ഒർജിനൽ #സ്റ്റോറിയാണ്..

ആ 34 കോടിയിൽ..മലയാളികൾ മാത്രമല്ല..അതിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുണ്ട്,വിത്യസ്ത മത വിഭാഗക്കാരുണ്ട്,എല്ലാ രാഷ്ട്രങ്ങളിലേയും വിദേശ പൗരൻമാരുണ്ട്,എന്തിന് സൗദിയിലെ അറബികൾ പോലുമുണ്ട്..എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു…ഇവിടെ ബോച്ചെയുടെ പ്രസ്ക്തി ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ അയാൾ ആ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയെന്നതാണ്..

അയാളുടെ പൂർവ്വകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല..ഈ വിഷയത്തെ അയാൾ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം…മനുഷ്യർക്ക് പരസ്പ്പരം സഹകരിക്കാതെ ഒരടിപോലും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഈ വിഷയം നമ്മെ ഓർമ്മപെടുത്തുന്നു..അത് മതമായാലും ജാതിയായാലും വർണ്ണമായാലും രാഷ്ട്രമായാലും..മനുഷ്യത്വം ജയിക്കട്ടെ…🙏🙏🙏❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related