രാത്രിയും പകലും ഐശ്വര്യയ്ക്കൊപ്പം കാമുകൻ? താരപുത്രിയുമായി ധനുഷിന് ബന്ധം: വിവാഹമോചനത്തിന്റെ കാരണങ്ങൾ ഇങ്ങനെ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ധനുഷ്. ധനുഷിന്റെ വ്യക്തി ജീവിതവും ഐശ്വര്യയുമായുള്ള വിവാഹമോചനവാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 17 വര്‍ഷം നീണ്ട വിവാഹബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തത്.
ഒന്നിലേറെ നടിമാരുമായി ചേര്‍ത്ത് ധനുഷിനെക്കുറിച്ച് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ധനുഷും ഐശ്വര്യ രജിനികാന്തും വേര്‍പിരിഞ്ഞതിന്റെ കാരണത്തെക്കുറിച്ച് തമിഴകത്തെ സീനിയര്‍ ഫിലിം ജേര്‍ണലിസ്റ്റ് സബിത ജോസഫ് പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധനുഷിന്റെ വിവാഹേതര ബന്ധം വിവാഹ ജീവിതത്തെ ബാധിച്ചെന്ന് സബിത പറയുന്നു.
read also: താമശേരി രൂപതയില്‍ ഇന്ന് 120 കേന്ദ്രങ്ങളില്‍ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കും
‘ഒരു വലിയ നടന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത സിനിമയില്‍ ധനുഷിനൊപ്പം അഭിനയിച്ചു. ആ നടിയും ധനുഷും അടുത്തു. അതോടെയാണ് ഐശ്വര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായത്. വിവാഹമോചനത്തിന് ഇതും കാരണമാണ്. ഇപ്പോള്‍ വേര്‍പിരിയലിന്റെ കാരണായി ധനുഷിന്റെ സൈഡ് പറയുന്നത് ഐശ്വര്യ ഒരു അസിസ്റ്റന്റ് ഡയറക്ടറോടൊപ്പം രാത്രിയും പകലും കറങ്ങുന്നു എന്നാണു.
ഇതേക്കുറിച്ച് ഐശ്വര്യയുടെ സൈഡില്‍ അന്വേഷണം വന്നപ്പോള്‍ ധനുഷ് വലിയ മാന്യനാണോ, ഒരു താരപുത്രിക്കൊപ്പം കറക്കമല്ലേ എന്ന് ചോദിച്ചു. ഇതെല്ലാം ഉള്ളില്‍ നടന്ന് കൊണ്ടിരുന്നു. പോകപ്പോകെ പ്രശ്‌നം മോശമാവുകയും പിരിയാമെന്ന് തീരുമാനിക്കുകയും ചെയ്തു.’ – എന്നാണ് സബിത പറയുന്നത്.