അലിൻ ജോസ് പെരേര തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന നടി റിയയുടെ ആരോപണത്തിനു മറുപടിയുമായി അലിൻ . അലിയേട്ടന്റെ പെണ്ണ് ആൻസി ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ ബ്രൈറ്റും പ്രൊഡ്യൂസറും മറ്റ് താരങ്ങൾക്കും ഒപ്പമാണ് അലിൻ മാധ്യമത്തോട് പ്രതികരിച്ചത്.
അടുത്ത ഷോർട്ട് ഫിലിമിൽ നായികയാക്കാൻ തയ്യാറാകാത്തതിന്റെ ദേഷ്യത്തിലാണ് റിയ വൈരാഗ്യത്തോടു കൂടി ആരോപണങ്ങൾ പടച്ചുവിടുന്നത് എന്നാണ് അലിൻ ജോസ് പെരേര വെളിപ്പെടുത്തിയിരിക്കുന്നത്. ഷൂട്ടിങ്ങ് സെറ്റിൽ വച്ചോ ഡബ്ബിങ് സ്ഥലത്ത് വച്ചോ ഒരിക്കൽ പോലും അവരോട് മോശമായ രീതിയിൽ പെരുമാറിയിട്ടില്ല എന്നും അലിൻ ജോസ് പെരേര വ്യക്തമാക്കുന്നു.
read also: ജനങ്ങളുടെ രക്ഷകരാണ് ബിജെപി, ഭാരതത്തെ സംരക്ഷിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല: ദേവൻ
‘വൈറൽ ആയ തന്റെ പബ്ലിസിറ്റിയെ ചൂഷണം ചെയ്ത് തന്നെ ട്രാപ്പിലാക്കുക എന്ന ലക്ഷ്യമാണ് റിയയ്ക്കുള്ളത്. ഷോർട്ട് ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ഒരുമിച്ച് ജീവിക്കാം , ഒളിച്ചോടിപ്പോകാം , 10 ലക്ഷം രൂപ സ്ത്രീധനം തരാം തുടങ്ങിയ ഓഫറുകളാണ് റിയ തന്റെ മുന്നിൽ വച്ചിട്ടുള്ളത്. ഇരുപത്തിമൂന്ന് വയസ്സ് മാത്രമുള്ള തനിക്ക് 39 വയസ്സുള്ള കിളവിയായ അവരെ സ്വീകരിക്കാൻ കഴിയില്ല. പലതവണ തന്നെ ലൈംഗികമായി പ്രലോഭിപ്പിക്കാൻ റിയ ശ്രമിച്ചിരുന്നു. അതിനെയൊക്കെ അവഗണിച്ച് രക്ഷപ്പെടുകയാണ് ചെയ്തത്. ഫിലിമിന്റെ ഡയറക്ടർ ഒരിക്കൽ പോലും റിയയുടെ അടുത്ത് മോശമായി പെരുമാറുകയുണ്ടായിട്ടില്ല. ഇതെല്ലാം പബ്ലിസിറ്റി നേടുവാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ്. പെണ്ണിന്റെ വാക്കിന് സമൂഹം വലിയ വില കൊടുക്കുന്നതുകൊണ്ട് പോലീസിന്റെ ഇടി കിട്ടുമോ എന്നുള്ള ഭയം മാത്രമാണ് ഉള്ളത് .അല്ലാതെ റിയയുടെ ആരോപണങ്ങളിൽ തനിക്ക് ഒട്ടും ഭയമില്ല’- എന്ന് അലിൻ ജോസ് പെരേര പറഞ്ഞു.