രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു, ടീച്ചറോടും മഞ്ജുവിനോടും ഒപ്പം: പിന്തുണയുമായി ഹരീഷ് പേരടി



ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ് ലോകം. എന്നാൽ കേരളത്തിലെ രണ്ടു സ്ത്രീകൾക്ക് നേരെ ലൈംഗിക അധിക്ഷേപ പരാമർശമാണ് ആര്‍എംപി നേതാവ്‌ നടത്തിയത്. വടകരയില്‍ യുഡിഎഫും ആര്‍എംപിയും, സിപിഎം വര്‍ഗീയയ്‌ക്കെതിരെ നാടൊരുമിക്കണം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനു നേരെ വിമർശനം ഉയരുകയാണ്. ഈ വിഷയത്തിൽ ടീച്ചറോടും മഞ്ജുവിനോടും ഒപ്പമാണെന്ന് പ്രഖ്യാപിച്ച് നടൻ ഹരീഷ് പേരടി.

READ ALSO: വീട്ടില്‍ കുഴഞ്ഞു വീണ മൂന്ന് വയസുകാരി മരിച്ചു

‘ഈ അമ്മ ദിനത്തിന് ഇതിലും വലിയ മാതൃകകൾ ഇല്ല..കാരണം അവർ രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു…മാതൃദിനാശംസകൾ…ടീച്ചറോടും മഞ്ജുവിനോടും ഒപ്പം…🙏🙏🙏❤❤❤’ – ഹരീഷ് സമൂഹ മാധ്യമത്തിൽ കുറിച്ചു.