31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചോ ? മറുപടിയുമായി പൃഥ്വിരാജ്

Date:


അമല്‍ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്ന ഒരു ചിത്രം വരുമെന്ന പ്രഖ്യാപനം കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നായിരുന്നു ശങ്കര്‍ രാമകൃഷ്ണന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിന് അന്ന് നൽകിയ പേര്. ഇപ്പോഴിതാ പത്തു വർഷങ്ങൾക്ക് ശേഷം ആ ചിത്രം നടക്കുമോ? എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പുതിയചിത്രമായ ഗുരുവായൂരമ്പല നടയിലിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി.

‘ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് വളരെ താല്‍പര്യം തോന്നിയ ഒരു പരിപാടിയായിരുന്നു അത്. ആ സിനിമയുടെ പശ്ചാത്തലവും കഥയുമൊക്കെ’-, പൃഥ്വിരാജ് പറയുന്നു.

read also: വിമാനത്തില്‍നിന്ന് കടലില്‍ ചാടും: കണ്ണൂര്‍ സ്വദേശിയുടെ ഭീഷണിയിൽ പരിഭ്രാന്തരായി എയർ ഇന്ത്യ ജീവനക്കാർ, ഒടുവിൽ അറസ്റ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നും പൃഥ്വി മറുപടി നൽകി. ‘കമ്യൂണിസ്റ്റ് പശ്ചാത്തലമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു മലയോര മേഖലയില്‍ നടക്കുന്ന ഒരു കഥയായിരുന്നു അത്. അതിന്‍റെ പശ്ചാത്തലവും അതിന്‍റെ കഥയിലെ കുറേ ഭാഗങ്ങളുമെല്ലാംതന്നെ ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ വന്നുകഴിഞ്ഞു. ഇനി ആ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല’, പൃഥ്വിരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related