നടി ആര്യ അനില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍: മറുപടിയുമായി ആര്യ
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്യ അനില്‍. നടി ആര്യ അനില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണവുമായി രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി രംഗത്ത് എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ.
കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും ആര്യ പറയുന്നു. സന്തോഷകരമായി പോകുന്ന തന്റെ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി തന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണെന്നും ആര്യ ആരോപിക്കുന്നു.
read also: എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, പക്ഷെ ഇതില്‍ ഭാര്യയുടെ ഫോട്ടോയുമുണ്ട്, നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍
ആര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ:
ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്. ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.
മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.