‘ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുന്നു, ഇതൊരു താക്കീതാണ്’: ഗുരുവായൂരമ്പല നടയില്‍ വ്യാജ പതിപ്പിനെതിരെ സംവിധായകൻ
പൃഥ്വിരാജ് – ബേസില്‍ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഈ ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ട്രെയിനിലിരുന്നു സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനില്‍ ഇരുന്നാണ് യുവാവ് സിനിമ കാണുന്നതെന്ന് സംവിധായകൻ പറയുന്നു. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററില്‍ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം. പണം മുടക്കുന്ന നിർമ്മാതാവിന് അതിനേക്കാള്‍ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണെന്നാണ് മഞ്ജിത് വീഡിയോയ്ക്കൊപ്പം ഫെയ്സ്ബുക്കില്‍ കുറിച്ചു.
read also: അഭിലാഷ് അട്ടയവും അലിൻ ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം : ആറാട്ട് അണ്ണൻ
വിപിൻ ദാസ് ആണ് ഗുരുവായൂരമ്പ ല നടയില്‍ സംവിധാനം ചെയ്തത്. അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. തമിഴ് നടൻ യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
പോസ്റ്റ്
‘ഇന്നലെ ലോകമെമ്പാടും റിലീസ് ആയ #ഗുരുവായൂരമ്ബല നടയില്‍ ചിത്രത്തിന്റെ വീഡിയോ ആണ്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനില്‍ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കൈയ്യില്‍ കിട്ടുമ്പോ ള്‍ അവൻ നമ്മുടെ കൈയ്യില്‍ നിന്നും മിസ്സായി.
ഇപ്പോള്‍ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററില്‍ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം. പണം മുടക്കുന്ന നിർമ്മാതാവിന് അതിനേക്കാള്‍ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്…’