തമിഴ് നടൻ കാർത്തിക് കുമാർ ഗേ ആണെന്ന് മുൻ ഭാര്യയും പിന്നണി ഗായികയുമായ ആർ സുചിത്ര വെളിപ്പെടുത്തിയത് വയ്യ ചർച്ചയായിരുന്നു. ഇപ്പോഴിതാ സുചിത്രയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് നടൻ കാർത്തിക്.
കാർത്തിക് കുമാർ സ്വവർഗാനുരാഗിയാണെന്ന് അവകാശപ്പെട്ട് സുചിത്ര അടുത്തിടെ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് മുന്‍ ഭാര്യയ്ക്കും രണ്ട് യൂട്യൂബ് ചാനലുകൾക്കും ഏതിരെ കാര്‍ത്തിക് കുമാര്‍ നോട്ടീസ് അയച്ചത്.
read also: സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ : വെളിപ്പെടുത്തലുമായി സുചിത്ര
സുചിത്ര തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്ന് കാർത്തിക് കുമാർ വക്കീൽ നോട്ടീസിൽ പരാമർശിക്കുന്നുണ്ട്. കുമുദം, റിഫ്ലക്റ്റ് ടോക്ക്സ് എന്നീ യൂട്യൂബ് ചാനലുകള്‍ക്കെതിരെയും മെയ് 16 ന് കാര്‍ത്തിക് നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാതിരിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം.