മരിച്ചപ്പോള്‍ കുണ്ടറ ജോണിയെ ആരും തിരിഞ്ഞുനോക്കിയില്ല, സുരേഷ് ഗോപിയും രഞ്ജി പണിക്കറും വന്നു: നിർമ്മാതാവ് ബൈജു


മലയാളത്തിന്റെ പ്രിയ വില്ലന്മാരിൽ ഒരാളാണ് കുണ്ടറ ജോണി. മോഹന്‍ലാലിന്റെ കിരീടത്തിലും ചെങ്കോലിലും വില്ലനായി നിറഞ്ഞു നിന്ന താരത്തിന്റെ വിയോഗ വേളയിൽ മലയാള സിനിമയിലെ പ്രമുഖരാരും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ലെന്ന് വിമര്‍ശനം. സുരേഷ് ഗോപി മാത്രമാണ് വീട്ടിൽ വന്നതെന്നും മറ്റു താരങ്ങൾ ജോണിയെ കുറിച്ച് ഓർത്തില്ലെന്നും നിര്‍മാതാവ് കൂടിയായ ബൈജു അമ്പലക്കര പറയുന്നു. 2023 ഒക്ടോബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ മരിക്കുന്നത്.

read also: സിനിമ താരങ്ങളുടെ റേവ് പാര്‍ട്ടിയ്ക്കിടയിൽ ലഹരിമരുന്ന് വേട്ട: നടി ഹേമ ഉള്‍പ്പെടെ പത്തോളം പേർ പിടിയിൽ

‘പാവപ്പെട്ട കുണ്ടറ ജോണിച്ചേട്ടന്‍ മരിച്ചപ്പോള്‍ ഞാനിവിടെ നിന്നും ഓടി എത്തി. അദ്ദേഹവും ഞാനും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്റെ മൂത്തസഹോദരനൊപ്പം പഠിച്ച ആളായിരുന്നു അദ്ദേഹം. കുണ്ടറ ജോണിയെ അവസാനമായി കാണാന്‍ ആകെ വന്നത് സുരേഷ് ഗോപിയും രഞ്ജി പണിക്കറുമാണ്.സുരേഷ് ഗോപി ഏറെ നേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിപ്പോയത്. അവിടെ കൂടിയിരുന്നവര്‍ എല്ലാം മലയാള താരങ്ങളെക്കുറിച്ച്‌ മോശമായി സംസാരിച്ചു. ‘- ബൈജു അമ്പലക്കര പറയുന്നു.

‘മരണം കഴിഞ്ഞ് പിറ്റേന്ന് രാവിലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതിന് നടന്‍ ബൈജു മാത്രം വന്നു. അതല്ലാതെ വേറൊരു ആര്‍ട്ടിസ്റ്റുകളും വന്നിരുന്നില്ല. എനിക്ക് ശരിക്കും വിഷമം തോന്നിയ നിമിഷമായിരുന്നു അത്. എത്രയോ പേര്‍ വരേണ്ടതാണ്. പക്ഷേ ആരും വന്നില്ല.. ‘- ബൈജു അമ്പലക്കര പറഞ്ഞു.