ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറകൊണ്ട് ഒളിഞ്ഞുനോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്: സന്തോഷ് ജോർജ്കുളങ്ങരയെകുറിച്ച് വിനായകൻ


മലയാളികൾക്ക് മുന്നിൽ ലോകത്തെ തുറന്നു കാണിക്കുകയും താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുകയും ചെയ്ത വ്യക്തി സന്തോഷ് ജോർജ് കുളങ്ങര. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ പ്രശംസിച്ചതോടെ സന്തോഷ് ജോർജ് കുളങ്ങരയ്ക്കെതിരെ ചിലർ വിമർശനം ഉയർത്തിരുന്നു.

ഇപ്പോഴിതാ, സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത് എന്നാണ് വിനായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ അധിക്ഷേപം.

read also: ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്, എനിക്ക് പുള്ളിയില്‍ തെറ്റായാെന്നും ഫീല്‍ ചെയ്തി‌ട്ടില്ല: അനാർക്കലി

ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം,

ഇദ്ദേഹത്തെ നമ്പരുത്. യുവതീ..യുവാക്കളോട്….
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച്‌ ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്ബരുത്. യുവതീ യുവാക്കളേ
നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്ബരുത്.