17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

സൂക്ഷമദർശിനി വെച്ച് നോക്കിയിട്ടുപോലും പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം!! വിമർശനം

Date:


ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്നു ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്.. കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം’ എന്നായിരുന്നു ഹരീഷിന്റെ പരാമർശം.

read also: ഷോണ്‍ ജോര്‍ജ് വൈസ് ചെയര്‍മാനായ കോ- ഓപ്പറേറ്റിവ് ബാങ്കില്‍ വിജിലൻസ് പരിശോധന

കുറിപ്പ് പൂർണ്ണ രൂപം,

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്..ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛൻമാരുണ്ട്..അതിൽ സന്തോഷിക്കുന്ന ആൺ,പെൺ കുട്ടികളുണ്ട്.. കിളികളുണ്ട്.. പൂക്കളുണ്ട്.. പശുവുണ്ട്.. പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..പക്ഷെ സൂക്ഷമദർശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല…മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്..കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം…എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം..എല്ലാം എത്രയും പെട്ടന്ന് ശരിയാകും…ആശംസകൾ..🙏🙏🙏❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ...

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...