30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

പ്രേക്ഷകരെ ഭയപ്പെടുത്താൻ ചിത്തിനി എത്തുന്നു!! ടീസർ റിലീസ് നാളെ വൈകുന്നേരം 6 മണിക്ക്

Date:


ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചിത്തിനി’യുടെ ടീസർ നാളെ വൈകുന്നേരം 6 മണിക്ക് ഈസ്റ്റ്കോസ്റ്റ് യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും. കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം രസകരമായ വേറിട്ടൊരു കഥാസന്ദർഭത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

read also: നരേന്ദ്രമോദിക്കും ബിജെപിക്കും കേരളത്തില്‍ കാലുകുത്താന്‍ കഴിയില്ല, ബിജെപിക്കുണ്ടാകുക കോഴിമുട്ടയുടെ ആകൃതി’: മുരളീധരന്‍

ചിത്രത്തിന്റെ ഹൊറർ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററും ക്ലാസിക്കൽ ഡാൻസിന്റെ വശ്യ സുന്ദരമായ സെക്കന്റ് ലുക്ക് പോസ്റ്ററും ആഘോഷത്തിന്റെ മൂഡിലുള്ള മൂന്നാമത്തെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന, ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related