‘ഒരു വലിയ നദിയിലെ ചെറിയ വെള്ളത്തുള്ളിയാണ് ഞാൻ’: അഞ്ചാം ക്ലാസിലെത്തിയ അലംകൃതയുടെ കുറിപ്പുമായി സുപ്രിയ


സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള താര ദമ്പതിമാരാണ് പൃഥ്വിരാജ് – സുപ്രിയ. മകള്‍ അലംകൃത അഞ്ചാം ക്ലാസിലെത്തിയതിന്റെ ആഹ്ലാദം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ ഇപ്പോൾ.

‘അഞ്ചാം ക്ലാസിലെ ആദ്യ ദിവസം. എന്റെ ആലി ഒരു ഒരു ചെറിയ നദിയിലെ വെള്ളത്തുള്ളിയായി മാറിയിരിക്കുന്നു. സമയം എത്ര വേഗമാണ് കടന്നുപോകുന്നത്! അവളുടെ ഭാവനയും വളരുകയാണ്’- ജലചംക്രമണത്തെ കുറിച്ച്‌ അലംകൃത എഴുതിയ കുറിപ്പിനൊപ്പം സുപ്രിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

read also:900 വാഗ്ദാനങ്ങള്‍ നടപ്പിലാക്കി: രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

വലിയൊരു നദിയിലെ കുഞ്ഞു വെള്ളത്തുള്ളിയാണ് താൻ എന്ന് പറഞ്ഞാണ് അലംകൃതയുടെ കുറിപ്പ് തുടങ്ങുന്നത്.