16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

സുരേഷ് ഗോപി നന്നായി വളര്‍ത്തിയ ഗോകുല്‍ കൃത്യമായി പറഞ്ഞത് ഞാൻ കേട്ടതാണ്: മേജർ രവി

Date:


തൃശൂർ ലോക്‌സഭ മണ്ഡലത്തില്‍ നടൻ സുരേഷ് ഗോപി വൻ വിജയമാണ് സ്വന്തമാക്കിയത്. ഇതിനു പിന്നാലെ നടി നിമിഷ സജയന് നേരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുകയാണ്. നാല് വർഷങ്ങള്‍ക്ക് മുമ്പ് തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. ആക്രമണം രൂക്ഷമായതോടെ എതിർപ്പുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ് രംഗത്തെത്തിയിരുന്നു. അവർ അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിലും വിഷമം മാത്രമാണുള്ളതെന്നാണ് ഗോകുല്‍ സുരേഷ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ മേജർ രവി.

നിമിഷയ്‌ക്കെതിരെ നടക്കുന്ന വ്യക്തിഹത്യ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും
സ്റ്റേജില്‍ കയറി കുറച്ച്‌ കയ്യടി കിട്ടാൻ വേണ്ടിയാവും നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും മേജർ രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലൈവ് വീഡിയോയില്‍ പറഞ്ഞു.

read also: ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ വരും, ജെ പി നഡ്ഡ മോദി മന്ത്രിസഭയിലേയ്ക്ക്!!

വാക്കുകൾ ഇങ്ങനെ,

‘നിമിഷയെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ല. ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ ഒരു കാര്യം ആ കുട്ടി വേദിയില്‍ വന്ന് പറഞ്ഞു. അതിനെ അങ്ങനെ വിട്ടാല്‍ മതി. ഇപ്പോള്‍ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നതാണ്.

സുരേഷ് ഗോപിയുടെ മകനും അദ്ദേഹത്തിന്റെ കുടുംബവും ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും മാനസികമായി വിഷമിച്ചിട്ടുണ്ട്. സുരേഷ് ഗോപി നന്നായി വളർത്തിക്കൊണ്ടുവന്ന കുട്ടി എന്ന നിലയില്‍ ഗോകുല്‍ സുരേഷ് പക്വമായി പറഞ്ഞ സ്റ്റേറ്റ്‌മെന്റ് ഞാൻ കേട്ടിട്ടുണ്ട്. അന്ന് അത് പറഞ്ഞപ്പോള്‍ വിഷമം ഉണ്ടായെന്നും എന്നാല്‍ ഇന്ന് അവർക്കെതിരെ ട്രോളുകള്‍ ഇടുന്നതിനോ മാനസികമായി പീഡിപ്പിക്കുന്നതിനോ എനിക്ക് താല്‍പര്യമില്ലെന്നാണ് ഗോകുല്‍ പറഞ്ഞത്’.

‘അതിനെ അങ്ങ് വിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഒരു പെണ്‍കുട്ടിയുടെ പിറകില്‍ കേറി അതിനെ അറ്റാക്ക് ചെയ്യാൻ നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ആ കുട്ടി വ്യക്തിപരമായ ദേഷ്യം കൊണ്ടൊന്നുമല്ല അങ്ങനെ പറഞ്ഞത്. ഒരു സ്റ്റേജില്‍ കയറി കുറച്ച്‌ കയ്യടി കിട്ടാൻ വേണ്ടി പറഞ്ഞതാവാം. അങ്ങനെ ഒരു സംഭവമുണ്ടായി എന്ന് കരുതി അതിനെ വിടുക. ഇപ്പോള്‍ ആ കുട്ടിക്ക് നേരെ നടക്കുന്ന ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല’- മേജർ രവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related