ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഫൈനൽ എവിക്ഷനിൽ ഋഷി പുറത്തായി. നൂറ് ദിവസം ബിഗ് ബോസ്‍ വീട്ടില്‍ നിന്ന ശേഷം നാലാം റണ്ണറപ്പ് എന്ന ഖ്യാതിയോടെയാണ് ഋഷി വീടിനുള്ളിൽ നിന്നും പുറത്തേക്ക് പോകുന്നത്.
read also: നാല്പതുകാരിയെ കൊന്ന് ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി: സംഭവത്തിന്റെ ഭീകര ദൃശ്യം പുറത്ത്
എപ്പോഴത്തെയും പോലെ വ്യത്യസ്തമായാണ് ബിഗ് ബോസ് എവിക്ഷന്‍ നടത്തിയത്. ബിഗ് ബോസിന്‍റെ പ്രതിനിധികളായ ഒരാള്‍ വീടിനകത്തേക്ക് പ്രവേശിക്കുകായും അഞ്ച് മത്സരാര്‍ത്ഥികളെയും പൊക്കമുള്ളൊരു പ്രദേശത്ത് നിര്‍ത്തിയ ശേഷം ആരാണോ ഔട്ട് ആകേണ്ടത് അയാളെ തള്ളിയിടുകയും ചെയ്യും. അത്തരത്തില്‍ ബിഗ് ബോസിന്‍റെ പ്രതിനിധിയായി എത്തിയ ആള്‍ ഋഷിയെ തള്ളി ഇടുക ആയിരുന്നു. പിന്നാലെ പ്രേക്ഷക വിധി പ്രകാരം ഋഷി ഔട്ട് ആയതായി ബിഗ് ബോസ് അനൗണ്‍സ് ചെയ്യുകയും ചെയ്തു.