നടി ശാലിനി ആശുപത്രിയിൽ: കൈകോര്‍ത്തുപിടിച്ച്‌ അജിത്


തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരജോഡികളാണ് അജിത്തും ശാലിനിയും. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശാലിനി. എന്നാൽ, ശാലിനി പങ്കുവച്ച പുതിയ ചിത്രം ആരാധകരില്‍ ആശങ്കയുണർത്തുകയാണ്.

read also: സത്യപ്രതിജ്ഞ ചെയ്യാൻ അമൃത്പാലിന് വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്ക് പരോള്‍

ആശുപത്രിയില്‍ നിന്നുള്ളതാണ് ചിത്രം. ശാലിനിയുടെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്ന അജിത്തിനെയും ചിത്രത്തില്‍ കാണാം. ശാലിനിയ്ക്ക് എന്തുപറ്റിയെന്ന അന്വേഷണത്തിലാണ് ആരാധകർ.

അതേസമയം, ശാലിനിയെ ഉടനടിയൊരു ഓപ്പറേഷനു വിധേയമാക്കേണ്ടി വന്നു എന്ന രീതിയിലും റിപ്പോർട്ടുകള്‍ പ്രചരിക്കുന്നുണ്ട്.