നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു


നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്കാണ് സംസ്കാരം.

ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പരേതനായ കൃഷ്ണകുമാർ ആണ് ലീലയുടെ ഭർത്താവ്. രണ്ട് ആണ്മക്കളായിരുന്നു ലീലയ്‌ക്ക് . ഒരാള്‍ ജനിച്ചതിന്റെ എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസിലും മരണപ്പെട്ടു.

read also: ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണു : കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറി കെട്ടിടം തകര്‍ന്നു

അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും പല അഭിമുഖങ്ങളിൽ ലീല തുറന്നു പറഞ്ഞിട്ടുണ്ട്.