കൊച്ചി: പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രമോഷന്റെ ഭാഗമായി നടി അമല പോള്‍ ഒരു കോളേജിൽ പരിപാടിക്കെത്തിയപ്പോള്‍ ധരിച്ച വസ്ത്രം വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. താരത്തിനെതിരെ വിമർശനവുമായ കാസ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ വിമർശനങ്ങള്‍ക്ക് മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചത് എന്നാണ് താരം പറഞ്ഞത്.
read also: കോടതിയില്‍ കറണ്ട് പോയി, ശ്രീലങ്കന്‍ പൗരനായ വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ രക്ഷപെട്ടു
സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയില്‍ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരം വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ‘ഞാൻ ധരിച്ച വസ്ത്രത്തില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികള്‍ക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതില്‍ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ എന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോള്‍ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അതുതന്നെയാണ് എനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങള്‍ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ധരിച്ചത്’.- അമല പോള്‍ പറഞ്ഞു.