കാസ്റ്റിംഗ് കൗച്ചിന് താൻ സമ്മതം മൂളിയിരുന്നെങ്കിൽ താനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനെ നിമിഷ ബിജോ
സിനിമാ- സീരിയൽ താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയയായ നിമിഷ ബിജോ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയതാണ് ശ്രദ്ധ നേടുന്നത്.
അന്ന് തനിക്കുനേരെ വന്ന കാസ്റ്റിംഗ് കൗച്ചിന് താൻ സമ്മതം മൂളിയിരുന്നെങ്കിൽ താനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനെ എന്നു നിമിഷ ബിജോ പറയുന്നു. വലിയ സിനിമകളുടെ ഭാഗമാവാൻ അവസരം ലഭിച്ചപ്പോഴാണ് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായതെന്നും നിമിഷ പങ്കുവച്ചു.
read also റിലീസ് ദിനംതന്നെ എത്തി ഫോണില്‍ സിനിമ പകര്‍ത്തും: തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നും തമിഴ്‌നാട് സ്വദേശി പിടിയില്‍
‘എനിക്ക് വിളി വന്നിട്ടുണ്ട്, ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ എന്റെ ലെവല്‍ വേറെ ആയേനെ. ബിഗ് ബോസില്‍ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും ഞാന്‍ അടിപൊളിയായി ജീവിക്കും’- നിമിഷ വെളിപ്പെടുത്തി.