‘എന്റെ അവസാനത്തെ ശ്രമം’: നടി സൗന്ദര്യ അന്തരിച്ചു


ചെന്നൈ: തമിഴ് ചാനലിലെ പ്രമുഖ അവതാരക  സൗന്ദര്യ അമുദമൊഴി അന്തരിച്ചു. രക്താർബുദം ബാധിച്ച്‌ ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു താരം

.തമിഴിലെ സ്വകാര്യ ടെലിവിഷൻ ചാനലില്‍ വാർത്ത അവതാരകയായ സൗന്ദര്യ അമുദമൊഴി കാൻസർ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍കൂടി പങ്കുവെച്ചിരുന്നു. തനിക്കുവേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ച്‌ സൗന്ദര്യ മെയ് മാസത്തിൽ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

read also എഐഎഡിഎംകെ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

മജ്ജ മാറ്റിവെക്കല്‍ ചികിത്സയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസാന ശ്രമത്തിലാണ് എന്നുമാണ് ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മേയ് 14ന് പങ്കുവച്ച ആ പോസ്റ്റാണ് സൗന്ദര്യ അവസാനമായി പോസ്റ്റ് ചെയ്തത്. പിന്നാലെ തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനില്‍നിന്ന് ടെലിവിഷന്‍ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു. ഇതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.