അമല പോൾ തന്റെ ജീവിതത്തിലെ മനുഷ്യ ദൈവം, ആ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നേനെ: അഭിലാഷ് പിള്ള


മാളികപ്പുറം എന്ന വിജയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ദൈവം മനുഷ്യ രൂപത്തിൽ നമുക്ക് ആവശ്യമുള്ള സമയത്ത് വന്നെത്തുമെന്ന മാളികപ്പുറത്തിന്റെ ക്ളൈമാക്സ് തന്റെ അനുഭവത്തിൽ നിന്നുമാണ് ഉണ്ടായെന്നു അഭിലാഷ് പറയുന്നു.

read also: ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു; കോമറിന്‍ മേഖല വരെ ന്യൂനമര്‍ദ പാത്തിയും: കേരളത്തില്‍ മഴ

കുറിപ്പ് പൂർണ്ണ രൂപം,

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു വെളിച്ചം പോലെ ചിലർ വന്നെത്തും. മാളികപ്പുറത്തിന്റെ ക്ലൈമാക്സിൽ പറയുന്ന പോലെ ദൈവം മനുഷ്യ രൂപത്തിൽ നമ്മുക്ക് ആവശ്യമുള്ള സമയത്ത് വന്നെത്തുമെന്ന അനുഭവത്തിന്റെ പുറത്താണ് ഞാൻ ആ ഡയലോഗ് സിനിമയിൽ എഴുതിയത്. അതിന്റെ കാരണം കടാവർ സിനിമയാണ്. ഇന്ന് സിനിമയിറങ്ങി രണ്ടു വർഷം ആകുമ്പോൾ, വർഷങ്ങൾക്ക് മുന്നേ ചെന്നൈയിൽ വെച്ച് ഈ സിനിമ ഞാൻ പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞു കൈ തന്ന് എന്റെ ജീവിതം തന്നെ മാറ്റി മറിച്ച അമല പോൾ എന്ന എന്റെ ജീവിതത്തിലെ മനുഷ്യ ദൈവത്തോട് മനസ്സ് കൊണ്ട് ഞാൻ നന്ദി പറയുന്നു. അന്ന് അങ്ങനെ ഒരാൾ വന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ജീവിതത്തിൽ സിനിമയെന്ന സ്വപ്നം തന്നെ ഉപേക്ഷിക്കേണ്ടി വന്നേനെ എനിക്ക്. ഒരുപാട് മോശം അവസ്ഥയിലൂടെ കടന്ന് പോയി, സിനിമ മുടങ്ങി ചെന്നൈക്ക് വണ്ടി കയറിയപ്പോൾ മനസ്സിൽ ഒരു പ്രതീക്ഷയും ഇല്ലാരുന്നു. എന്നാൽ തോറ്റു പോയി എന്ന് ഉറപ്പിച്ച നിമിഷത്തിൽ നിന്ന് ജയിച്ചു കാണിക്കാനുള്ള ധൈര്യം തന്നതും അമലയാണ്.
#cadaver #myfirstmovie #2yearanniversary
#amalapaul