മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് നടി ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സർക്കാർ സംഘടിപ്പിക്കുമെന്ന് പറയുന്ന സിനിമ കോണ്‍ക്ലേവില്‍ വിശ്വാസമില്ലെന്നും ശ്വേത പറഞ്ഞു.
read also: ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം, ആശുപത്രിയില്‍ വരുന്നതിന് മുന്‍പ് പ്രതി വേശ്യാലയത്തില്‍ പോയി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. പവർ ഗ്രൂപ്പ് കാരണം 9 സിനിമകളില്‍ നിന്ന് മാറ്റിനിർത്തപ്പെട്ടു. പവർഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കർശനമായിട്ടുള്ള നിയമം വരണം. റിപ്പോർട്ട് പുറത്തുവരാൻ അഞ്ച് വർഷം വൈകിപ്പിച്ചുവെന്നുള്ളത് വീഴ്ചയാണ്.
തന്റെയടുത്ത് ആരും മോശമായി പെരുമാറിയിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാൻ തനിക്ക് അറിയാം. പരാതി പറഞ്ഞാല്‍ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തതെന്നും ശ്വേതാ മേനോൻ പറഞ്ഞു.