പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ചിത്രമായ ലവ് ആൻഡ് വാർ വാറിന്റെ റിലീസിനു ഒരുങ്ങുന്നു. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ഇതിഹാസ കഥയായ ലവ് ആൻ്റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ ഒരു കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്നുമുതൽ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിൻ്റെ റിലീസ് തീയതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും.
read also: സ്ത്രീധനമായി ബൈക്കും മൂന്ന് ലക്ഷം രൂപയും നല്കിയില്ല: നവവധുവിനെ ഭർത്താവ് അടിച്ചുകൊന്നു
റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നുള്ളത് ഗണ്യമായ ബോക്സ് ഓഫീസ് വിജയം മുന്നിൽ കണ്ടുകൊണ്ടാണ് എന്നുള്ളതിന് ഒരു സംശയവുമില്ല . ഈ പ്രഖ്യാപനത്തോടൊപ്പം കൂടുതൽ വിശദാംശങ്ങൾക്കായുള്ള കാത്തിരിപ്പ് പ്രേക്ഷകർക്കിടയിൽ ഉയരുമ്പോൾ, സഞ്ജയ് ലീല ബൻസാലിയുടെയും പ്രതിഭാധനരായ അഭിനേതാക്കളായ രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരുടെയും ഏറ്റവും വലിയ സഹകരണം വലിയ സ്ക്രീനിൽ കാണുന്നതിനായുള്ള ആവേശം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും ഉയരത്തിൽ ആണ്